ഒരിക്കല്‍പോലും മുന്നേറാനാവാതെ യു.ഡി.എഫ്: പത്ത് പഞ്ചായത്തുകളിലും എല്‍.ഡി.എഫ് ആധിപത്യം
ചെങ്ങന്നൂര്‍ (ആലപ്പുഴ): സമുദായ സമവാക്യങ്ങള്‍ വിധിയെഴുതുന്ന ചെങ്ങന്നൂരില്‍ ഇക്കുറിയും അതു സംഭവിച്ചു. ക്രൈസ്തവ സഭ ഒന്നടങ്കം ഇടതുമുന്നണിക്ക് അനുകൂലമായി നിലപാടെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കെ.എം മാണിയുടെ പാര്‍ട്ടി ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ സ്ഥിതി ദയനീയമായിരുന്നു. ഇവിടെ എല്‍.ഡി.എഫ് ഒന്നാംസ്ഥാനത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തുമെത്തി.
മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും നഗരസഭയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വ്യക്തമായ ആധിപത്യം നേടി. 2016ലെ തെരഞ്ഞെടുപ്പില്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബി.ജെ.പിക്കും പാണ്ടനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങില്‍ യു.ഡി.എഫിനുമായിരുന്നു മേല്‍ക്കൈ.
ഇടതുമുന്നണിക്ക് മാന്നാര്‍, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്മണി എന്നിവിടങ്ങളിലും ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കുറി മാന്നാര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 2,253 വോട്ടിന്റെ വര്‍ധനവുണ്ടായപ്പോള്‍ യു.ഡി.എഫിന് 75 വോട്ടും എന്‍.ഡി.എക്ക് 1130 വോട്ടും കുറഞ്ഞു. പാണ്ടനാട്ടില്‍ എല്‍.ഡി.എഫിന് 649 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. കഴിഞ്ഞ തവണ യു.ഡി.എഫ് 288 വോട്ടിന് മുന്നില്‍നിന്ന പഞ്ചായത്താണിത്. തിരുവന്‍വണ്ടൂരില്‍ എല്‍.ഡി.എഫിന് 20 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇക്കുറിയുള്ളത്. കഴിഞ്ഞതവണ ഇവിടെ എന്‍.ഡി.എ 29 വോട്ടിന് മുന്നിലായിരുന്നു.
ചെങ്ങന്നൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫിന് 621 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. യു.ഡി.എഫിന് 300 വോട്ട് കൂടി. എന്‍.ഡി.എക്ക് 870 വോട്ടിന്റെ കുറവ് സംഭവിച്ചു. മുളക്കുഴയില്‍ എല്‍.ഡി.എഫിന് 4,205 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. യു.ഡി.എഫിന് ഇക്കുറി 262 വോട്ടുകള്‍ വര്‍ധിച്ചു. എന്‍.ഡി.എക്ക് 917 വോട്ടുകള്‍ കുറഞ്ഞു. ആലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 850 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. ഇവിടെ യു.ഡി.എഫിന് 207 വോട്ടുകള്‍ കൂടി. എന്‍.ഡി.എക്ക് 300 വോട്ടുകള്‍ കുറഞ്ഞു.
പുലിയൂരില്‍ എല്‍.ഡി.എഫിന് 606 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന എന്‍.ഡി.എ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യു.ഡി.എഫിന് 1032 വോട്ടുകള്‍ കൂടി. എന്‍.ഡി.എക്ക് 947 വോട്ടുകള്‍ കുറഞ്ഞു. ബുധനൂരില്‍ എല്‍.ഡി.എഫിന് 2,766 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കഴിഞ്ഞ തവണ എല്‍.ഡി.എഫിന് 1,594 വോട്ടുകളായിരുന്നു ഭൂരിപക്ഷം. യു.ഡി.എഫിന് 34 വോട്ടുകള്‍ വര്‍ധിച്ചപ്പോള്‍ എന്‍.ഡി.എക്ക് 331 വോട്ടുകള്‍ കുറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 2,403 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫിന് 515 വോട്ട് കൂടി. എന്‍.ഡി.എക്ക് 1034 വോട്ടുകള്‍ കുറഞ്ഞു. ചെറിയനാട്ടില്‍ എല്‍.ഡി.എഫിന് 802 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫിന് 366 വോട്ട് കൂടി. എന്‍.ഡി.എക്ക് 678 വോട്ടുകള്‍ കുറഞ്ഞു. വെണ്‍മണിയില്‍ എല്‍.ഡി.എഫിന് 3046 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. യു.ഡി.എഫിന് 136 വോട്ടുകളും എന്‍.ഡി.എക്ക് 769 വോട്ടുകളും കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."