ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ശിവകുമാറിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്ത കേസിലാണ് റെയ്ഡ്. ബംഗളൂരുവിലെയും രാമനഗരയിലെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. ഡി.കെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് നോട്ടുകള്‍ കൈമാറ്റം ചെയ്തതെന്ന് അറസ്റ്റിലായ ഒരു ബാങ്ക് മാനേജര്‍ വ്യക്തമാക്കിയിരുന്നു.
ശിവകുമാറും സുരേഷുമുള്‍പ്പടെ 11 പേര്‍ക്കെതിരേയാണ് സി.ബി.ഐ സെര്‍ച്ച് വാറന്‍ഡുള്ളത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ചുക്കാന്‍ പിടിച്ചയാളാണ് ശിവകുമാര്‍.
കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന ശിവകുമാറിന്റെ ആരോപണം വന്നതിനു തൊട്ടുപിന്നാലെയാണ് റെയ്ഡ്. 2016 നവംബറിലാണ് റെയ്ഡിനാസ്പദമായ സംഭവം നടന്നത്. സെര്‍ച്ച് വാറന്‍ഡ് പുറപ്പെടുവിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരേഷ് രാവിലെ പത്രസമ്മേളനം വിളിച്ചിരുന്നു. തന്റെ സഹോദരന്‍ ശിവകുമാര്‍ കര്‍ണാടകത്തില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് റെയ്ഡ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."