HOME
DETAILS
MAL
ബി.എസ്-3 വാഹനങ്ങള്‍ വില്‍ക്കുന്നതിന് ഏപ്രില്‍ ഒന്നുമുതല്‍ നിരോധനം
backup
March 29 2017 | 09:03 AM
ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ് 3( ബി.എസ്-3 ) വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം. ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്-4 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ.
ബി.എസ്3 വില്‍ക്കാനുള്ള സമയപരിധി നീട്ടീനല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാണക്കമ്പനികളുടെ സംഘടന (സിയാം) നല്കിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്.
കേസില്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
വാണിജ്യതാല്‍പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."