കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടപ്പലായനം: ലോക്ക്ഡൗണിന്റെ ദുരന്തമുഖമായി ഡല്‍ഹി അതിര്‍ത്തികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ വീടണയാന്‍ നടന്നു തുടങ്ങിയതോടെ ആയിരങ്ങള്‍ ഒരുമിച്ചു ചേര്‍ന്നത് ഭീതിയുളവാക്കുന്ന ദൃശ്യമായി. ഇതോടെ അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യമൊരുക്കാനും ഭക്ഷണവും താമസവും നല്‍കാനും അതാതു സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതോടൊപ്പം കുടിയേറ്റത്തൊഴിലാളികള്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടി സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു. ഇവര്‍ക്ക് താല്‍ക്കാലിക താമസം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയവ നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Out of work & facing an uncertain future, millions of our brothers & sisters across India are struggling to find their way back home. It’s shameful that we’ve allowed any Indian citizen to be treated this way & that the Govt had no contingency plans in place for this exodus. pic.twitter.com/sjHBFqyVZk
— Rahul Gandhi (@RahulGandhi) March 28, 2020
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ സംസാരിക്കുകയും ചെയ്തു. ലോക്ക്ഡൗണിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പലായനമുണ്ടായത്. ആയിരക്കണക്കിന് തൊഴിലാളികള്‍ കുടുംബത്തെയും കൂട്ടി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ബിഹാറിലും ബംഗാളിലുമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കാല്‍നടയായി പലായനം ചെയ്യുകയായിരുന്നു. ജോലിയില്ലാതാവുകയും ഭക്ഷണത്തിന് വക കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പലായനം. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് പേര്‍ കൂട്ടത്തോടെ പലായനം ചെയ്യാന്‍ ആരംഭിച്ചതോടെ പൊലിസിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അവരെ തടയാന്‍ കഴിയാതെയായി. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപ്പെട്ടത്.
#WATCH Huge number of migrant workers at Delhi's Anand Vihar bus terminal, to board buses to their respective home towns and villages; Police is present at the spot pic.twitter.com/jHYbgIXOk3
— ANI (@ANI) March 28, 2020
കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ഡല്‍ഹിയും ഉത്തര്‍പ്രദേശും തൊഴിലാളികള്‍ക്കായി ബസുകള്‍ നല്‍കാന്‍ നടപടി തുടങ്ങി. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുംവിധം ബസുകള്‍ നല്‍കാനാവാതിരുന്നതോടെ നിരവധിയാളുകള്‍ നടത്തംതുടരുകയാണ്. ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് സ്റ്റേഷനില്‍ സര്‍ക്കാര്‍ വാഹനമൊരുക്കുന്നതും കാത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ കഴിയുന്നുണ്ട്. പലായനം ചെയ്യാതെ സമീപത്തുള്ള ഡല്‍ഹി അഭയകേന്ദ്രങ്ങളില്‍ കഴിയാന്‍ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അംഗീകരിക്കാന്‍ തൊഴിലാളികള്‍ തയാറായില്ല.
ദുരിതത്തില്‍ കഴിയുന്നതിലും നല്ലത് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നാണെങ്കിലും എത്തിപ്പെടുകയാണെന്നാണ് തൊഴിലാളികളുടെ നിലപാട്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ളവരാണ് പലായനം ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും. ഇവരില്‍ ഭൂരിഭാഗത്തിനും കഴിഞ്ഞ മാസമുണ്ടായ ഡല്‍ഹി വംശഹത്യക്കുശേഷം ആഴ്ചകളോളം ജോലിയില്ലാതായിരുന്നു. വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കൊറോണ വൈറസ് ബാധ മൂലം ആദ്യം ഡല്‍ഹിയും പിന്നാലെ രാജ്യമെമ്പാടും അടച്ചുപൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."