കൊവിഡ് പരിശോധനാ സംവിധാനം: കേരളം മുന്നില്‍
തിരുവനന്തപുരം: കൊവിഡ് പരിശോധിക്കുന്നതിനുള്ള വൈറോളജി ലാബുകളുടെ എണ്ണത്തില്‍ കേരളം മുന്നില്‍. 10 ലാബുകളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. തമിഴ്നാടും ഒപ്പമുണ്ട്. തൊട്ടുപിറകെ എട്ടു ലാബുകളുമായി ഡല്‍ഹി, രാജസ്ഥാന്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുമുണ്ട്.
കൊവിഡ് കേസ് സംസ്ഥാനത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂനിറ്റില്‍ മാത്രമായിരുന്നു പരിശോധനാസംവിധാനം ഉണ്ടായിരുന്നത്. പിന്നീട് ഈ മാസം 10ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും 16ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും പരിശോധന ആരംഭിച്ചു.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലും പരിശോധനയ്ക്കുള്ള സംവിധാനമുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം തലപ്പാടിയിലുള്ള ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."