യമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി സഊദിയില്‍
ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സഊദിയിലെത്തിയ യമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ ഭരണാധികാരി സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ജിദ്ദയില്‍ സ്വീകരിച്ചു. പിന്നീട് നടന്ന ചര്‍ച്ചയില്‍ അന്താരാഷ്ട്രമുള്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ചര്‍ച്ചകളില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്, മന്‍സൂര്‍ ബിന്‍ സഊദ് രാജകുമാരന്, തബൂഖ് ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്, ഖാലിദ് ബിന്‍ സാദ് രാജകുമാരന്, അസീര്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന് മറ്റ് അമീറുമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അബ്ദുറബ് മന്‍സൂര്‍ ഹാദിയും തമ്മിലുള്ള ചര്‍ച്ചയില്‍ യമനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും യമനിലെ മാനുഷിക സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കുറിച്ചും ചര്‍ച്ചചെയ്യുകയുണ്ടായി. മന്ത്രിമാരും മന്ത്രാലയ അംഗങ്ങളും ഇന്റലിജന്‍സ് മേധാവിയും പങ്കാളികളായതായി സഊദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."