HOME
DETAILS
MAL
കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവാവിന്റെ കടിയേറ്റ് വൃദ്ധ മരിച്ചു
backup
March 28 2020 | 18:03 PM
മറയൂര്‍ (ഇടുക്കി): കൊറോണ ഭീതിയില്‍ മാനസികനില തകര്‍ന്ന് നിരീക്ഷണ വീട്ടില്‍ നിന്നിറങ്ങിയോടിയ യുവാവിന്റെ കടിയേറ്റ വൃദ്ധ മരിച്ചു.
തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലാണ് സംഭവം. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ പോയി മടങ്ങിവന്ന മണികണ്ഠനാണ് (35) നിരീക്ഷണത്തിലായിരുന്നത്. വെള്ളിയാഴ്ച യുവാവ് നിയന്ത്രണം ലംഘിച്ച് വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന നാച്ചിയമ്മാളിനെ (80) നെ ആക്രമിക്കുകയായിരുന്നു. നാച്ചിയമ്മാള്‍ മരണപ്പെട്ടതോടെ ബോഡി ടൗണ്‍ പൊലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.മുരുകന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."