HOME
DETAILS
MAL
സി.ബി.ഐ റെയ്ഡ് നടത്തി
backup
March 30 2017 | 00:03 AM
പുതുച്ചേരി: സംസ്ഥാനത്തെ സുനാമി പുനരധിവാസ പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ സി.ബി.ഐ റെയ്ഡ്. സുനാമി പ്രതിരോധ പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ് നടന്നത്. ഓഫിസില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പലഘട്ടങ്ങളിലായി ഈ ഓഫിസില്‍ റെയ്ഡ് നടന്നിട്ടുണ്ട്. സുനാമി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് 500 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. എന്നാല്‍ പദ്ധതിയുടെ കാര്യത്തില്‍ സുതാര്യതയില്ലെന്നും വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് സി.ബി.ഐ ഇന്നലെ റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."