വനംവകുപ്പിലെ ഒരു വിഭാഗത്തിന് ജോലി സമയത്തില്‍ ക്രമീകരണങ്ങളില്ല ആശങ്കയോടെ ജീവനക്കാര്‍
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി സമയങ്ങളില്‍ ഏര്‍പെടുത്തിയ ക്രമീകരണങ്ങളില്‍ നിന്ന് പുറത്തായി വനംവകുപ്പിലെ സംരക്ഷണ വിഭാഗം ജീവനക്കാര്‍.
24ന് വന്ന ഉത്തരവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരണം വ്യക്തമാക്കിയത്. ഇത് പ്രകാരം വനംവകുപ്പ് ആസ്ഥാനം, സര്‍ക്കിള്‍, ജില്ലാതല ഓഫിസുകളിലെ ജീവനക്കാര്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തി.
എന്നാല്‍ വന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരുടെ തൊഴില്‍ സമയങ്ങളില്‍ യാതൊരു മാറ്റവും ക്രമീകരണങ്ങളും നടത്തിയിട്ടില്ല.
ഒരു സ്റ്റേഷന്‍ പരിധിയില്‍ 25ഓളം ഫീല്‍ഡ് ഓഫിസര്‍മാരുണ്ടാകും. രാവിലെ ഇവരെല്ലാം ഓഫിസിലെത്തി ഒപ്പിടണം. കാട്ടുതീ പ്രതിരോധം, മനുഷ്യ, വന്യജീവി സംഘര്‍ഷം തുടങ്ങിയ മേഖലയിലാണ് ഇവരുടെ പ്രവര്‍ത്തനം. രണ്ടു പേരായാണ് അധികവും പുറത്തേയ്ക്ക് പോകുന്നത്. 24 മണിക്കൂറാണ് ഇവരുടെ തൊഴില്‍ സമയക്രമം.
കാടുമായും നഗരവുമായും നിരന്തരം ബന്ധപ്പെടേണ്ട ഈ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ജോലി സമയങ്ങളില്‍ ക്രമീകരണം ഏര്‍പെടുത്താത്തത് കടുത്ത അവഗണനയാണെന്ന് ജീവനക്കാര്‍ പറയുന്നു.
കൂടാതെ വനത്തിനകത്ത് താമസിക്കുന്ന ആദിവാസികള്‍ക്ക് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നല്‍കേണ്ട സേവനങ്ങള്‍ ലഭ്യമാക്കാനും സംരക്ഷണ വിഭാഗത്തിനാണ് ചുമതല.
സംരക്ഷണ വിഭാഗം ജീവനക്കാരെ അതാത് സ്റ്റേഷന്‍ പരിധിയില്‍ ഡെപ്യൂട്ടി ആര്‍.എഫ്.ഒ, ആര്‍.എ, ആര്‍.എഫ്.ഒ എന്നീ ജോലികളിലേക്ക് നിയോഗിക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
കൊവിഡ് കാലത്ത് പോലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്.
പുറത്തുള്ള ജോലി സമയങ്ങളില്‍ അധികവും ഭക്ഷണത്തിനും യാത്രയ്ക്കും പൊതു സംവിധാനങ്ങളെയാണ് ഉപയോഗിക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫീല്‍ഡ് ഓഫിസര്‍മാരുടെ ജോലിസമയം 50 ശതമാനമാക്കി വെട്ടിക്കുറയ്ക്കുകയോ സമയത്തില്‍ ക്രമീകരണങ്ങള്‍ കൊണ്ടുവന്ന് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പെടുത്തുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."