ഒബാമയുടെ കാലാവസ്ഥാ വ്യതിയാന ഉത്തരവ് റദ്ദാക്കി
വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലാവസ്ഥാ നയം റദ്ദാക്കുന്ന ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ആഗോളതാപനം കുറയ്ക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടുകള്‍ക്ക് എതിരാണ് ട്രംപിന്റെ നയം. പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇ.പി.എ) എന്ന പേരിലാണ് പുതിയ ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്.
കല്‍ക്കരി മേഖലയെ പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. തൊഴില്‍ മേഖലയെ പരിപോഷിപ്പിക്കാനാണ് പുതിയ ഉത്തരവെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഊര്‍ജമേഖലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന ചരിത്രപരമായ തീരുമാനമാണ് താന്‍ എടുത്തതെന്ന് ട്രംപ് ഉത്തരവ് ഒപ്പുവച്ച ശേഷം പറഞ്ഞു. തൊഴിലിനെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങളാണ് ഊര്‍ജമേഖലയില്‍ ഉണ്ടായിരുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.
ശുദ്ധവായു, ശുദ്ധജലം എന്നിവയെല്ലാം തന്റെ പുതിയ ഉത്തരവിലൂടെ സംരക്ഷിക്കപ്പെടും. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയെയോ തൊഴില്‍ ഉല്‍പാദനത്തെയോ അത് ബാധിക്കില്ലെന്നും ട്രംപ് വിശദീകരിച്ചു.
ഫോസില്‍ ഇന്ധനങ്ങള്‍ അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും സൃഷ്ടിക്കുമെന്നതിനാല്‍ പാരിസ് ഉച്ചകോടിയില്‍ ഒബാമ സ്വീകരിച്ച നിലപാടിനു വിരുദ്ധമാണ് ട്രംപിന്റെ പുതിയ നയം.
ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് യു.എസാണെന്നും ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ക്കാണ് പഴിയെന്നും നേരത്തെ ഇന്ത്യ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് മലിനീകരണ നിയന്ത്രണത്തിന് ഒബാമ ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ട്രംപിന്റെ നയം ഇന്ത്യയുടെ മുന്‍ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."