കൊവിഡ് വാര്‍ഡിലെ പൂച്ച; കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സ്ഥലം മാറ്റം
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി. ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പൂച്ച നടത്തുന്ന സവാരിയും ഭക്ഷണ പൊതികളില്‍ കൂറകളെ കണ്ടതും ഉള്‍പ്പെടെ വാര്‍ത്തയായതോടെയാണ് ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാമിനെ കോഴിക്കോട്ടേക്ക് മാറ്റിയത്.
കൊവിഡ് ബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനറല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥ കൊവിഡ് ബാധിതര്‍ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചതോടെയാണ് സംഭവം വാര്ത്തയത്. സംസ്ഥാന ആരോഗ്യ വകുപ്പിന് നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായത്.
വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായിട്ടാണ് ഡോ.രാജാറാമിനെ താല്‍ക്കാലികമായി കോഴിക്കോട് മെഡിക്കല്‍ കൊളജ് ഓഫിസിലേക്ക് മാറ്റിയതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്.എല്‍ സരിതയുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ സ്ഥലം മാറ്റത്തിന്റെ യഥാര്‍ഥ കാരണം ആശുപത്രിയിലെ ശോച്യാവസ്ഥ തന്നെയാണെന്നാണ്സൂചന.
അതേസമയം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പകരം സൂപ്രണ്ടിനെ ഉടന്‍ നിയമിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."