HOME
DETAILS
MAL
ട്രംപിന്റെ ഉപദേശക സ്ഥാനത്ത് ഇനി മകളും
backup
March 30 2017 | 06:03 AM
വാഷിംഗ്ടണ്‍: യു. എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശക സ്ഥാനത്തേക്ക് മകള്‍ ഇവാന്‍ക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാന്‍കയുടെ നിയമനം. ഇവാന്‍കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്നര്‍ ട്രംപിന്റെ മുഖ്യ ഉപദേശകരില്‍ ഒരാളാണ്.
നോരത്തെ തന്നെ ഇവാന്‍കക്ക് വൈറ്റ് ഹൗസില്‍ ഓഫിസ് അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കുമാണു സാധാരണയായി വൈറ്റ് ഹൗസില്‍ ഓഫിസ് അനുവദിക്കാറുള്ളത്.
[caption id="attachment_282815" align="aligncenter" width="624"] ജര്‍മന്‍ ചാന്‍സലര്‍ മെര്ക്കലയോടൊപ്പം ഇവാന്‍ക[/caption]ഡോണാള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരമേറ്റശേഷം വൈറ്റ് ഹൗസിലെ സ്ഥിരം സാന്നിധ്യമാണ് ഇവാന്‍ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."