HOME
DETAILS
MAL
ഉത്തര്‍പ്രദേശ് തീവണ്ടിയപകടം: റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു
backup
March 30 2017 | 08:03 AM
ലക്നോ: ഉത്തര്‍പ്രദേശിലെ ജബല്പൂരില് തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് റെയില്‍ വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തോട് നിര്‍ദ്ദേശിച്ചു.
മഹാകൗശല്‍ എക്സ്പ്രസ്സിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ലക്നൗവില്‍ നിന്നും 270 കി.മീറ്റര്‍ അകലെയുള്ള കുല്പഹാറിന് സമീപമായിരുന്നു അപകടം. ജബല്പൂരില് നിന്ന് ഡല്‍ഹിക്കു പോവുകയായിരുന്നു.
അപകടത്തില്‍ 40 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."