ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാറിനെതിരേ കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പും സര്‍ക്കാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്നും കാനം തുറന്നടിച്ചു.
ഇന്നത്തെ കാലത്ത് കച്ചവടവല്‍ക്കരണം വിദ്യാഭ്യാസത്തെയും ബാധിച്ചുവെന്നും കാനം പറഞ്ഞു. എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളടക്കമുള്ളവര്‍ രൂക്ഷമായ വിമര്‍ശനമുന്നന്നയിക്കുന്നതിനിടെയാണ് എല്‍.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയില്‍ നിന്നും സര്‍ക്കാറിനെതിരേ വിമര്‍ശനമുന്നയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് ഗുണകരമാവുന്ന തരത്തിലാണ് ഇപ്പോള്‍ കാനത്തില്‍ നിന്നും വിമര്‍ശനമുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."