ഏഴാം ഖത്തര്‍ മലയാളി സമ്മേളനം നവംബറില്‍
ദോഹ: ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഏഴാമത് എഡിഷന്‍ ഈ വര്‍ഷം നവംബറില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഖത്തറിലെ പ്രമുഖ മലയാളി സംഘടനകളും പൗരപ്രമുഖരും ചേര്‍ന്ന് 1999ലാണ് മലയാളി സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ആറു സമ്മേളനങ്ങളിലായി ഖത്തറില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖരുമാണ് അതിഥികളായി എത്തിയത്. നവംബറില്‍ നടക്കുന്ന ഏഴാമത് സമ്മേളനത്തിലും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്കി. മുഖ്യരക്ഷാധികാരിയായി കെ മുഹമ്മദ് ഈസയും ഉപദേശകസമിതി ചെയര്‍മാനായി മുഹമ്മദുണ്ണി ഒളകരയും തെരഞ്ഞെടുക്കപ്പെട്ടു. എസ് എ എം ബഷീര്‍, കെ കെ ശങ്കരന്‍, സി വി റപ്പായി, കെ അബ്ദുല്‍ കരീം, വി എസ് നാരായണന്‍, അബൂബക്കര്‍ മാടപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളും പി കെ അബ്ദുല്ല, കെ എം വര്‍ഗീസ്, ഷറഫ് ഹമീദ്, അഡ്വ. നിസാര്‍ കോച്ചേരി, അബൂബക്കര്‍ (അല്‍ മുഫ്ത), എം പി ശാഫി ഹാജി, ഡേവിസ് എടക്കുളത്തൂര്‍, മണികണ്ഠന്‍, കെ വി അബ്ദുല്ലക്കുട്ടി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളുമാണ്.
മാരിയറ്റ് ഹോട്ടലില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ എന്‍ കെ എം അക്ബര്‍ ഖാസിം അധ്യക്ഷനായിരുന്നു. കെ മുഹമ്മദ് ഈസ, മുഹമ്മദുണ്ണി ഒളകര, ഡേവിസ് എടക്കുളത്തൂര്‍, പി കെ അബ്ദുല്ല, കെ സൈനുല്‍ ആബിദീന്‍, അബ്ദുന്നാസര്‍ നാച്ചി, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, കെ എന്‍ സുലൈമാന്‍ മദനി, ഹുസൈന്‍ മുഹമ്മദ് യു, എം ടി അബ്ദുസ്സമദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."