HOME
DETAILS

നഗരസഭാ ബജറ്റ്: ജനക്ഷേമ നടപടികളില്ലെന്ന് പ്രതിപക്ഷം

  
backup
March 30 2017 | 16:03 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%a8%e0%b4%9f


കരുനാഗപ്പള്ളി: വേണ്ടത്ര പഠനമോ ദീര്‍ഘവീക്ഷണമോ ഇല്ലാതെ തട്ടിക്കൂട്ടിയ കരുനാഗപ്പള്ളി നഗരസഭയുടെ 2017-18 ലെ ബജറ്റ് നിര്‍ദേശങ്ങള്‍ തീര്‍ത്തും നിരാശാജനകമാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയുടെ അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളൊന്നും ബജറ്റിലില്ല. പട്ടികജാതി പട്ടികവര്‍ഗവികസനത്തിന് മതിയായ ഫണ്ട് ഉള്‍ക്കൊള്ളിച്ചിട്ടില്ല.
തീരദേശത്തുള്‍പ്പടെ നഗരപ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഫലപ്രദമായ പദ്ധതി ഇല്ല. രണ്ടും മൂന്നും സെന്റില്‍ താമസിക്കുന്നവര്‍ക്കും സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്കും വേണ്ടിയുള്ള ശ്മശാന നിര്‍മാണത്തിന് ശാശ്വത പരിഹാരം ഇല്ല. പ്രൈവറ്റ് ബസ്സ്റ്റാന്റ് നവീകരണത്തിനും ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും നിര്‍ദേശങ്ങള്‍ ഇല്ല.
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റു പദ്ധതികളാണ് ഊതി പെരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഖരമാലിന്യഭീഷണിയ്ക്കും പാറ്റോലിതോടിലേയും മറ്റ് മൂന്ന് ചെറു തോടിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ബജറ്റില്‍ പരാമര്‍ശമില്ല. കേശവപുരം പത്മനാഭന്‍ജെട്ടി, കോഴിക്കോട്, പണിക്കര്‍കടവ്, തുറയില്‍കുന്ന്, ആലുംകടവ് തീരദേശത്തിന്റെ വികസനത്തിനും കയര്‍, കൈത്തറി മത്സ്യബന്ധനമേഖല യിലുള്ളവര്‍ക്കും ക്ഷേമ പദ്ധതികളൊന്നും ഇല്ല.
സെക്കന്റ് ഗ്രേഡ് നഗരസഭയായി ഉയര്‍ത്തി മികവ് തെളിയിക്കാന്‍ കഴിഞ്ഞ പ്രഥമ യു.ഡി.എഫ് നഗരസഭയുടെ സ്ഥാനത്ത് എല്‍.ഡി.എഫ് നഗരസഭ വട്ടപൂജ്യമാണെന്നും പ്രതിപക്ഷപാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.കെവിജയഭാനു പറഞ്ഞു. കൗണ്‍സിലര്‍മാരായ ഗോപിനാഥപണിക്കര്‍, ശക്തികുമാര്‍, ബി.മോഹന്‍ദാസ്, അബ്ദുല്‍ഗഫൂര്‍, ശോഭജഗദപ്പന്‍, ബി.ഉണ്ണികൃഷ്ണന്‍, പി.തമ്പാന്‍, സുനിതസലിംകുമാര്‍, ദീപ്തി, ബേബി ജസ്‌ന, മെഹര്‍ഹമീദ്, പ്രീതിമോള്‍, ആശാഅനില്‍, സാബു ചര്‍ച്ചയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago