ഗിന്നസ് റെക്കോര്‍ഡുമായി ഗ്രാമപ്രദേശത്തെ കുട്ടികള്‍
നിലമ്പൂര്‍: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കി നിലമ്പൂരിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. റോള്‍ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കര്‍ണാടക ബെല്‍ഗാമിലെ ശിവഗംഗ സ്‌കേറ്റിങ് ക്ലബില്‍ നടന്ന മത്സരങ്ങളില്‍ നിന്നാണ് ഇവര്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
24 മണിക്കൂര്‍ തുടര്‍ച്ചയായി റോള്‍ബോള്‍ ഗെയിം കളിച്ചതിനാണ് റെക്കോര്‍ഡ്. ഹാന്‍ഡ് ബോളിന് സാമ്യമുള്ള റോള്‍ബോള്‍ ഗെയിം ചക്രഷൂ ഉപയോഗിച്ചാണ് കളിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 309 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഇതില്‍ കേരളത്തില്‍ നിന്നും 80 ഉം മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ആറ് പേരും പങ്കെടുത്തു. നിലമ്പൂരിലെ എക്‌സ്ട്രാ സ്‌കേറ്റിങ് ക്ലബിലെ അംഗങ്ങളാണ് ആറുപേരും.
ഒരുദിവസം വൈകിട്ട് അഞ്ചിന് ആരംഭിച്ച മത്സരങ്ങള്‍ പിറ്റേദിവസം വൈകിട്ട് അഞ്ച് വരെ തുടര്‍ന്നു.
എസ്. ശ്രീഹരി(ജവഹര്‍ ഭാരതി പബ്ലിക് സ്‌കൂള്‍, ഞെട്ടിക്കുളം), എയ്ഡല്‍ മരിയ ബ്ലസ്സന്‍(ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍, നിലമ്പൂര്‍), ഗഗന്‍ പ്രമോദ്(എക്‌സ്ട്രാ സ്‌കേറ്റിങ് ക്ലബ് ), ഗൗരവ് കൃഷ്ണ(ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂക്കോട്ടുംപാടം), അലന്‍ ടി. ജോര്‍ജ്(സ്പ്രിങ്‌സ് ഇന്റര്‍ നാഷണല്‍, മമ്പാട് ), എം. കാര്‍ത്തിക് (ഗുഡ് ഷെപ്പേര്‍ഡ്, പാലുണ്ട) എന്നിവര്‍ക്കാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡെന്ന അപൂര്‍വ നേട്ടം ലഭിച്ചത്.
ജയ്‌സല്‍ മാളിയേക്കലാണ് പരിശീലകന്‍. ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ നേടിയെടുത്ത ഈ വിജയം മറ്റുകുട്ടികള്‍ക്കും പ്രചോദനമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."