HOME
DETAILS
MAL
'ആമിനത്താത്തേടെ പൊന്നുമോളാണ്...' ട്രംപിന്റെ വൈറലായ മാപ്പിളപ്പാട്ടിനു പിന്നില്‍ അജ്മല്‍ സാബു-പാട്ടുകേള്‍ക്കാം
backup
March 30 2020 | 05:03 AM
സ്വന്തം ലേഖകന്‍
പൊന്നാനി: കൊവിഡിനെതിരേ പടനയിക്കുന്ന സാക്ഷാല്‍ ട്രംപ് അറിഞ്ഞിരിക്കില്ല, ഈ കൊച്ചു കേരളത്തില്‍ കൊവിഡ് ഭീതിയില്‍ അടച്ചുപൂട്ടി വീട്ടിലിരിക്കുന്നവര്‍ വീണ്ടും വീണ്ടും കണ്ട് രസിച്ച് സമയം കൊല്ലുന്നത് ട്രംപ് 'പാടിയ' മാപ്പിളപ്പാട്ടാണെന്ന്.
കൊവിഡ് ഭീതിയില്‍ ജാഗ്രതയോടെ വീട്ടിലിരിക്കുമ്പോഴും ചിരിച്ചും സഹജീവികളെ ചിരിപ്പിച്ചും സജീവമാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ ലോകവും. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിനെ കൊണ്ട് ഈണത്തില്‍ മാപ്പിളപ്പാട്ട് പാടിച്ചിരിക്കുകയാണ്. കൊവിഡ് ഭീതിയുടെ കാലത്തും തരംഗമാകുകയാണ് അജ്മല്‍ സാബു എഡിറ്റ് ചെയ്ത ഈ ട്രോള്‍ വീഡിയോ. അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് അജ്മല്‍ സാബു 'ആമിനത്താത്തേടെ പൊന്നുമോളാണ്...' എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട് ട്രോള്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. റസ്‌ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയും അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോള്‍ വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഈ വിഡിയോ കണ്ടവര്‍ തലതല്ലി ചിരിച്ചു. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റെ് ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പിടിച്ചും അജ്മല്‍ ഞെട്ടിച്ചിരിക്കുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഈ വീഡിയോ ഏറെ വൈറലായിട്ടുണ്ട്.
[video width="640" height="360" mp4="http://suprabhaatham.com/wp-content/uploads/2020/03/WhatsApp-Video-2020-03-28-at-10.12.25-PM.mp4"][/video]
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വിഡിയോ എഡിറ്ററാണ് ചങ്ങനാശ്ശേരിക്കാരനായ അജ്മല്‍ സാബു. സഹ സംവിധായകന്‍, കാമറമാന്‍ എന്നിങ്ങനെ നീളുന്നു അജ്മലിന്റെ പ്രൊഫഷന്‍. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ ഫോളോവേര്‍സ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."