അധ്യയനവര്‍ഷം ആരംഭിച്ചിട്ടും എങ്ങുമെത്താതെ റിസോഴ്‌സ് അധ്യാപകരുടെ നിയമനം
സുല്‍ത്താന്‍ ബത്തേരി: അധ്യയന വര്‍ഷം ആരംഭിച്ചിട്ടും പ്രത്യേക പരിഗണ അര്‍ഹിക്കുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുള്ള റിസോഴ്‌സ് ടീച്ചര്‍മാരുടെ നിയമനം ജില്ലയില്‍ ഇനിയും പൂര്‍ത്തിയായില്ല.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പഠനത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനും വീട്ടിലെത്തി പഠിപ്പിക്കേണ്ട വിദ്യാര്‍ഥികള്‍ക്ക് അത്തരത്തില്‍ പഠനസഹായം ചെയ്യുന്നതിനുമാണ് റിസോഴ്‌സ് ടീച്ചര്‍മാരെ നിയമിക്കുന്നത്. മുന്‍വര്‍ഷം മെയ്് മാസത്തോടെ ഇവരുടെ നിയമനം നടന്നിരുന്നു. എന്നാല്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങിയിട്ടും ഇതുവരെയും ഇത് സംബന്ധിച്ച് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ജില്ലയില്‍ 27 റിസോഴ്‌സ് ടീച്ചര്‍മാരുണുള്ളത്. ഇവരെ ഓരോ വര്‍ഷവും എസ്.എസ്.എ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷത്തെ കരാര്‍ മാര്‍ച്ച് 31ഓടെ കഴിയുകയും ഇവരെ പിരിച്ചുവിടുകയും ചെയ്്തിരുന്നു.
എന്നാല്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കന്നതിനു മുന്നേതന്നെ ഈ അധ്യയനവര്‍ഷത്തേക്കുള്ള റിസോഴ്‌സ് ടീച്ചര്‍മാരെ നിയമിക്കേണ്ടതാണ്. അതാണ് അധികൃതരുടെ നിസംഗതകാരണം നടക്കാതെ പോയിരിക്കുന്നത്. ഇത് കാരണം പ്രത്യേകം പരിഗണന അര്‍ഹിക്കേണ്ട വിദ്യാര്‍ഥികളുടെ പഠനത്തെയാണ് ബാധിക്കുന്നത്്. ഇവര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ എത്തിക്കണമെങ്കില്‍ ഇത്തരം വിദ്യാര്‍ഥികളുടെ ക്യാംപുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന്് പരിശോധനകള്‍ നടത്തി അവരവരുടെ പാകത്തിനാവശ്യമായ ഉപകരണങ്ങളാണ് സര്‍ക്കാര്‍ എത്തിച്ചുനല്‍കുക. ഇതിന് റിസോഴ്‌സ് ടീച്ചര്‍മാര്‍ അത്യാവശ്യമാണ്. ഭിന്നശേഷി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും പഠനത്തില്‍ അവര്‍ക്കാവശ്യമായ സഹായം നല്‍കാന്‍ റിസോഴ്‌സ് ടീച്ചര്‍മാര്‍ അത്യാവശ്യമാണെന്നിരിക്കെയാണ് നിരുത്തരവാദിത്വപരമായാണ് വിദ്യാഭ്യാസ വകുപ്പ്് പെരുമാറുന്നത്.
ഇതുകൂടാതെ സ്പീച്ചിങ് തെറാപ്പാസ്റ്റ്, ഹിയറിങ് തെറാപ്പിസ്റ്റ് എന്നീ തസ്്തികകളില്‍ രണ്ട് പേര്‍ മാത്രമാണ് ജില്ലയില്‍ ഉള്ളത്. ഒരു ദിവസം ഏഴുകുട്ടികളെ മാത്രമെ ഇവര്‍ക്ക്് തെറാപ്പി ചെയ്യാന്‍ കഴിയുക. ഇതുകാരണം ഒരു തവണ ചികിത്സ നല്‍കി അടുത്തതാവുമ്പോഴേക്കും കാലതമാസം നേരിടുന്നുണ്ട്. ഇതു കാരണം വിദ്യാര്‍ഥികള്‍ക്ക്് ചികിത്സ ഉപകാരപ്പെടാത്ത സ്ഥിതിയാണ്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ കണക്കിന് ആനുപാതികമായി തെറാപ്പിസ്റ്റുകളെ നിയമിക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ജില്ലയില്‍ വീടടിസ്ഥാനത്തില്‍ സന്ദര്‍ശനം നടത്തി ഭിന്നശേഷി വിദ്യാര്‍ഥികളുടെ അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 4 വളണ്ടിയര്‍മാരും ഓട്ടിസം ബാധിച്ച വിദ്യാര്‍ഥികള്‍ക്കായി മൂന്ന്് ഉപവിദ്യാഭ്യാസ ജില്ലയില്‍ ഓരോരുത്തരുമാണ് ജില്ലയിലുള്ളത്.എന്നാല്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ സഹായത്തിനായുള്ള റിസോഴ്‌സ് ടീച്ചര്‍മാരുടെ നിയമനം ഈ മാസം തന്നെ ഉണ്ടാവുമെന്നാണ് എസ്.എസ്.എ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."