HOME
DETAILS

കളിച്ചും ചിരിച്ചും കരഞ്ഞും കുറുമ്പുകാട്ടിയും അവരുടെ ആദ്യദിനം

  
backup
June 02 2018 | 05:06 AM

%e0%b4%95%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e

 

മേപ്പാടി: പുതുവസ്ത്രവും വര്‍ണകുടകളും ബാഗുകളുമായി അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുരുന്നുകളെ വരവേറ്റത് വര്‍ണ ബലൂണുകളും ചിത്രങ്ങളും തോരണങ്ങളും നിറഞ്ഞ വിസ്മയ ലോകം.
അറിവിന്റെയും ഉല്ലാസത്തിന്റെയും പുതിയ പാഠങ്ങള്‍ തുറക്കുന്ന ഒന്നാം ക്ലാസിലേക്ക് കാലുവെക്കുമ്പോള്‍ പലര്‍ക്കും പലഭാവങ്ങള്‍. ചിലരെല്ലാം രക്ഷിതാക്കളുടെ കൈപിടിച്ച് സന്തോഷത്തോടെ എത്തിയപ്പോള്‍ ചിലര്‍ക്കെല്ലാം ആകെ സങ്കടം. സന്തോഷവും ആശങ്കയും കരച്ചിലുമെല്ലാമായി പ്രവേശനോത്സവം സ്‌കൂള്‍ മുറ്റത്ത് കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമായി. മേപ്പാടി ജി.എല്‍.പി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവത്തില്‍ കുട്ടികളെ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എസ്. സുഹാസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വിവിധ നിറങ്ങള്‍ പൂശി പ്രത്യേകം തയാറാക്കിയ ക്ലസ് മുറികളിലേക്ക് ആനയിച്ചു. മുതിര്‍ന്ന കുട്ടികളും അവരെ അനുഗമിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുട്ടികള്‍ക്ക് മധുരം നല്‍കി. 73 കുട്ടികളാണ് ഒന്നാംക്ലാസ് പ്രവേശനത്തിന് ഇവിടെ എത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമും പാഠ പുസ്തകങ്ങളും എസ്.എസ്.എയുടെ നേതൃത്വത്തില്‍ സൗജന്യമായി നല്‍കിയിരുന്നു. അക്കാദമിക് മികവ് വിദ്യാലയ മികവ് എന്ന ആപ്തവാക്യവുമായിട്ടാണ് പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ അഭിയാനും ഈ വര്‍ഷം പ്രവേശനോത്സവം സംഘടിപ്പിച്ചത്. രാവിലെ 10ന് നടന്ന ചടങ്ങ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കെ. മിനി അധ്യക്ഷയായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ജനപ്രതിനിധികളായ അനില തോമസ്, ജിന്‍സി സണ്ണി, ഗിരിജ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ.ജെ ലീന, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഹണി ജി. അലക്‌സാണ്ടര്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ജി.എന്‍ ബാബുരാജ്, വൈത്തിരി ബി.പി.ഒ എ.കെ ഷിബു, മേപ്പാടി ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ടി.കെ സുജാത, മേപ്പാടി ജി.എല്‍.പി.എസ് ഹെഡ്മിസ്ട്രസ് ലിസി ജോസഫ്, പി.ടി.എ പ്രസിഡന്റുമാരായ എം.എസ് ജയകുമാര്‍, പി. ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.


സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് പ്രവേശനോത്സവം മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അധ്യക്ഷയായി. എസ്.എസ്.എ അഡീഷണല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ. ദേവകിയും നൂല്‍പ്പുഴ പഞ്ചായത്ത് പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സൈക്കിളിന്റെയും പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച മേശ, കസേര എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാറും നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ എ.കെ കുമാരന്‍, സുല്‍ത്താന്‍ ബത്തേരി ബി.പി.ഒ കെ.ആര്‍ ഷാജന്‍, ഹെഡ്മാസ്റ്റര്‍ സി.കെ ഹൈദ്രോസ്, പി.ടി.എ പ്രസിഡന്റ് മേജോ ചാക്കോ, പ്രിന്‍സിപ്പല്‍ മിനി സി ഇയാക്കു പങ്കെടുത്തു.
മാനന്തവാടി: പഞ്ചായത്ത്തല പ്രവേശനോത്സവം തിരുനെല്ലി അസീസി എല്‍.പി സ്‌കൂളില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് മെമ്പര്‍ മായാദേവി അധ്യക്ഷയായി. ബ്രദര്‍ അനൂപ് ഫിലിപ്പ്, വാര്‍ഡ് മെമ്പര്‍ വി.എ ഗോപി, ബ്രദര്‍ അബ്രഹാം പാണ്ഡ്യന്‍ മാക്കല്‍, സിസ്റ്റര്‍ ജിജി തോമസ്, ബ്രദര്‍ ജിന്‍ തോഗസ്, ബ്രദര്‍ ബെന്നി അപ്പാഞ്ചിറ, മോഹന്‍ദാസ് പങ്കെടുത്തു.
മുട്ടില്‍: പരിയാരം ഗവ.ഹൈസ്‌കൂളിലെ പ്രവേശനോത്സവം മാജികിന്റെയും നാസിക് ധോളിന്റെയും അകമ്പടിയോടെ അരങ്ങു തകര്‍ത്തു. വര്‍ണ ബലൂണുകളും അക്ഷരപ്പൂക്കളുമായിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. അക്ഷരമരവും മധുരവും കുട്ടികള്‍ക്ക് പുതുമയായി. രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിനെത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള പഠന കിറ്റുകള്‍ പഞ്ചായത്തംഗം ആയിഷാബി വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഒ. ഹസന്‍കുട്ടി അധ്യക്ഷനായി. കല്‍പ്പറ്റ എസ്.ഐ സി.എ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ അംഗം ഫൈസല്‍ പാപ്പിന സംസാരിച്ചു. അധ്യാപകന്‍ എ. താജുദ്ദീന്‍ മാജിക് അവതരിപ്പിച്ചു. എച്ച്.എം കെ.കെ രജനി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് എം. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പൂതാടി: പഞ്ചായത്ത്തല പ്രവേശനോത്സവം പൂതാടി ഗവ. യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് പുല്‍പാറ, ആര്‍. രവി, ലതാ മുകുന്ദന്‍, പി.ടി.എ പ്രസിഡന്റ് സലീം സംബന്ധിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം, പഠനോപകരണ വിതരണം, യൂനിഫോം വിതരണം, പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും നടന്നു. ഹെഡ്മിസ്ട്രസ് രുക്മിണി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ധനജ്ഞയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


മാനന്തവാടി: 2018-19 അക്കാദമിക വര്‍ഷത്തിന് തുടക്കം കുറിച്ച് മാനന്തവാടി നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവം മാനന്തവാടി ജി.യു.പി സ്‌കൂളില്‍ നടത്തി. നഗരസഭാ തല പ്രവേശനോത്സവം ഗവ. യു.പി സ്‌കൂളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് പ്രദീപ ശശി നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ടി ബിജു, വര്‍ഗീസ് ജോര്‍ജ്ജ്, കടവത്ത് മുഹമ്മദ്, ലില്ലി കുര്യന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, മാനന്തവാടി കോപ്പറേറ്റീവ് അസി.രജിസ്ട്രാര്‍ സജീര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി. ഉസ്മാന്‍ പങ്കെടുത്തു. മാനന്തവാടി മര്‍ക്കന്റൈന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പഠന സഹായ നിധി ചടങ്ങില്‍ കൈമാറി. എന്‍.എസ്.എസ് നേടിയ ശ്രദ്ധ സുബക്കിനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി ജുബൈര്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപിക മേരി അരൂജ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പ്രദീപ് കുനിയിന്‍ നന്ദിയും പറഞ്ഞു.


മീനങ്ങാടി: എന്‍.എ.എ യു.പി സ്‌കൂളില്‍ നവോദയം-2018 പദ്ധതി ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു. സ്‌കൂളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന അറുപതോളം പദ്ധതികളാണ് നവോദയം. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വെബ്‌സൈറ്റ് ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, വൈസ് പ്രസിഡന്റ് സി. അസൈനാര്‍ സംസാരിച്ചു.


പടിഞ്ഞാറത്തറ: പഞ്ചായത്ത് പ്രവേശനോത്സവം ഗവ.എല്‍.പി സ്‌കൂളില്‍ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ വിദ്യാലയ കവാടത്തില്‍വെച്ചുതന്നെ അവരുടെ പേരെഴുതിയ ഇലകള്‍ നല്‍കിക്കൊണ്ട് മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ സ്വീകരിച്ചു. ഓരോ കുട്ടിയേയും മുതിര്‍ന്ന ഒരു കുട്ടി വീതം കൈ പിടിച്ച് സ്‌കൂളിലേക്ക് കൊണ്ടുപോയി അവിടെ സ്ഥാപിച്ച 'അറിവു മരത്തില്‍' അവര്‍ക്ക് കിട്ടിയ ഇലകള്‍ പതിപ്പിച്ചു ഇലമരം സൃഷ്ടിച്ചു. ശേഷം അവര്‍ക്ക് മിഠായിയും ബലൂണും നല്‍കി. പ്രവേശനോത്സവം പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി നൗഷാദ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി എല്‍.എസ്.എസ് വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്തംഗം ശാന്തിനി ഷാജി ഉപഹാരം നല്‍കി. പഞ്ചായത്തംഗങ്ങളായ ഉഷ വര്‍ഗീസ്, ബുഷ്‌റ ഉസ്മാന്‍, ഹാരിസ് കണ്ട്യന്‍, ആസ്യ ചേരാപുരം, ഉഷ ആനപ്പാറ, സിന്ധു പുറത്തൂട്ട് എസ്.എം.സി വൈസ് ചെയര്‍മാന്‍ എ.പി ഇബ്രാഹിം, മദര്‍ പി.ടി.എ പ്രസിഡന്റ് അനിത എ.കെ എന്നവര്‍ സംബന്ധിച്ചു. എസ്.എം.സി ചെയര്‍മാന്‍ വി. അബൂബക്കര്‍ സ്വാഗതവും പ്രധാന അധ്യാപന്‍ കെ.ക സന്തോഷ് നന്ദിയും പറഞ്ഞു.


മാനന്തവാടി: ഉപജില്ലാ പ്രവേശനോത്സവവും പണി പൂര്‍ത്തികരിച്ച അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ലാബ് പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രനും ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനം കെ.ജെ പൈലിയും പ്രീപ്രൈമറി ക്ലാസ്മുറികളുടെ ഉദ്ഘാടനം ഷൈമ മുരളീധരനും നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എ. പ്രഭാകരന്‍ മാസ്റ്ററും യൂനിഫോം വിതരണം തങ്കമ്മ യേശുദാസ്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയും, പഠനോപകരണങ്ങളുടെ വിതരണം എന്‍.എം ആന്റണി ബ്ലോക്ക് പഞ്ചായത്ത് അംഗവും നിര്‍വഹിച്ചു. ദിനേശ് ബാബു, പഞ്ചായത്ത് മെമ്പര്‍മാരായ ശശികുമാര്‍, വി.കെ സല്‍മ മോയിന്‍, ബിന്ദു വിജയകുമാര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.എന്‍ ബിനോയ് കുമാര്‍, ബി.പി.ഒ കെ. സത്യന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍, സ്‌കൂള്‍ ലീഡര്‍ അലിഷ ഹസ്‌ന, പി.ടി.എ പ്രസിഡന്റ് പ്രകാശന്‍ കെ.എം, പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ എന്‍.ജെ ഷജിത്ത് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് ഇ.പി ഷാജി നന്ദിയും പറഞ്ഞു.


മാനന്തവാടി: ഉപജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത്തല പ്രവേശനോത്സവവും നടന്നു. തൊണ്ടര്‍നാട് പഞ്ചായത്തില്‍ പ്രസിഡന്റ് പി.ടി കുര്യാക്കോസും, വെള്ളമുണ്ട ഗവ. യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിയും തിരുനെല്ലിയില്‍ അസിസി എല്‍.പി സ്‌കൂള്‍ ചേലൂരില്‍ എം.എല്‍.എ ഒ.ആര്‍ കേളുവും എടവകയില്‍ ദ്വാരക എ.യു.പി സ്‌കൂളില്‍ പ്രസിഡന്റ് ഉഷാവിജയനും മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ പ്രതിഭ ശശി (വൈസ് ചെയര്‍പേഴ്‌സണ്‍), പനമരം പഞ്ചായത്തില്‍ ആര്‍.സി യു.പി സ്‌കൂള്‍ പള്ളിക്കുന്നില്‍ വൈസ് പ്രസിഡന്റ് ടി. മോഹനും ഉദ്ഘാടനം ചെയ്തു.
മാനന്തവാടി: വള്ളിയൂര്‍ക്കാവ് എ.എന്‍.എം യു.പി സ്‌കൂള്‍ പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ.സി സുനില്‍ കുമാര്‍ അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago