കാസര്‍ഗോഡിന് പ്രത്യേക വികസന പാക്കേജ് പ്രഖ്യാപിക്കണം: ആലിക്കുട്ടി മുസ് ലിയാര്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അടിയന്തിരമായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാര്‍ ആവശ്യപ്പെട്ടു. ജില്ല രൂപീകരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും അടിസ്ഥാന വികസനം പോലും ഇപ്പോഴും സാധ്യമായിട്ടില്ല. ജില്ലയില്‍ പ്രവാസികളുടെ സംഭാവന മാറ്റി വെച്ച് വിലയിരുത്തിയാല്‍ അവിടുത്തെ വികസന മുരടിപ്പ് ബോധ്യമാവും. കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കാസര്‍ഗോഡിന് മറ്റു ജില്ലകളെപ്പോലെ ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് അടിസ്ഥാന വികസന രംഗത്തെ പോരായ്മയാണ്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ തലങ്ങളേയും സ്പര്‍ശിക്കുന്ന പദ്ധതികള്‍ സമയബന്ധിതവും ഫലപ്രദവുമായി നടപ്പിലാക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവൂ. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും സര്‍ക്കാറും അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."