പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഒരിടത്തും പിന്നിലാകരുത്: മന്ത്രി ചന്ദ്രശേഖരന്‍
കാസര്‍കോട്:ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുവിദ്യാലയങ്ങളില്‍ നിണ്ടണ്ടണ്ടണ്ടണ്ടന്നണ്ടണ്ടണ്ടണ്ടണ്ടു പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഒരു രംഗത്തും പിന്തള്ളപ്പെട്ടുപോകരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. തെക്കില്‍പറമ്പ ഗവ. യു.പി സ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി.
സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുവിദ്യാലങ്ങളുടെ നിലവാരം മെച്ചപ്പെട്ടുവരുന്ന കാഴ്ചയാണ് എല്ലായിടത്തുമുള്ളത്. വിദ്യാലയങ്ങളില്‍ മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയിരിക്കുകയാണ്.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ഈ അധ്യയനവര്‍ഷം 200 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നതിന് ഒന്നരക്കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നൂറുവയസ് തികയുന്ന സ്‌കൂള്‍ എന്ന നിലയിലും ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യു.പി സ്‌കൂള്‍ എന്ന നിലയിലും തെക്കില്‍പറമ്പ ഗവ.യു.പി സ്‌കൂളിനു വരും വര്‍ഷങ്ങളില്‍ സര്‍ക്കാരില്‍നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ നാലുവീതം ഡിവിഷനുകളുള്ള സ്‌കൂള്‍ എന്ന നിലയില്‍ ജില്ലയ്ക്കാകെ അഭിമാനകരമായ നേട്ടമാണ് ഈ സ്‌കൂള്‍ കാഴ്ചവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവാഗതര്‍ക്ക് മന്ത്രി മധുരം വിതരണം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കുളിലെ പുതിയ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ചതാണ് പുതിയ കെട്ടിടം.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ചടങ്ങില്‍ പഠനോപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. എല്‍.എസ്.എസ്,യു.എസ്.എസ് ജേതാക്കള്‍ക്ക് ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു. ഭക്ഷണശാലയുടെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ നിര്‍വഹിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തളാ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.ഡി കബീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാസിയ, അജന്നാ പവിത്രന്‍, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ പി. ജയദേവന്‍, എസ്.എസ്.എ ഡി.പി.ഒ പി. വേണുഗോപാല്‍,ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍.നന്ദികേശന്‍, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍, തെക്കില്‍പറമ്പ ഗവ.യു.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ രാധാകൃഷ്ണന്‍ കാമലം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."