ജോലി നിര്‍ണയം; കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പുരുഷ-വനിതാ സമരം
നിലമ്പൂര്‍: വനിത കണ്ടക്ടര്‍മാരുടെ ജോലി നിര്‍ണയത്തെ ചൊല്ലി കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നടന്ന സമരം തീരുമാനമാകാതെ പിരിഞ്ഞു. നിയമാനുസൃതം വനിത കണ്ടക്ടര്‍മാര്‍ ജോലി ചെയ്യണമെന്ന് എ.ടി.ഒ നിര്‍ദേശിച്ചു. ആറുമാസത്തെ ജോലി നിര്‍ണയത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സമരത്തിലേക്ക് നയിച്ചത്. യു.ഡി.എഫ്, എല്‍.ഡി.എഫ് സംഘടനകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ജോലി നിര്‍ണയ ചര്‍ച്ച രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങി. ഇന്നലെയാണ് തൊഴിലാളികള്‍ ഒപ്പു വക്കേണ്ടിയിരുന്നത്. മാനുഷിക പരിഗണനയില്‍ വനിതകള്‍ക്ക് സൗകര്യപ്രദമായ സര്‍വീസ് അനുവദിക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു.
രോഗികളായ പുരുഷന്മാര്ക്ക് ഇളവ് വേണമെന്ന ആവശ്യം ഉന്നയിച്ച് യു.ഡി.എഫ് അനുകൂല ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടും രംഗത്തുവന്നു. എ.ടി.ഒ കെ.പി രാധാകൃഷ്ണന്റെ മുമ്പില്‍ രാവിലെ തുടങ്ങിയ തര്‍ക്കം ഇടക്ക് രൂക്ഷമായപ്പോള്‍ പൊലിസെത്തി. മഹിള അസോസിയേഷന് ഏരിയ സെക്രട്ടറി സംഘവും വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."