പെരിന്തല്‍മണ്ണയില്‍ യു.ഡി.വൈ.എഫ് പദയാത്ര നാളെ മുതല്‍
പെരിന്തല്‍മണ്ണ: മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ മണ്ഡലം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കും. നാളെ മുതല്‍ ഏഴു വരെയാണ് പദയാത്ര നടക്കുക. നാളെ അലിപ്പറമ്പ് പഞ്ചായത്തിലെ വാഴേങ്കടയില്‍ നിന്നാരംഭിച്ച് അനമങ്ങാട് സമാപിക്കും. രണ്ടിന് ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവില്‍ നിന്നാരംഭിച്ച് ചെറുകരയില്‍ സമാപിക്കും. മൂന്നിന് വെട്ടത്തൂര്‍ പഞ്ചായത്ത് ഈസ്റ്റ് മണ്ണാര്‍മലയില്‍ നിന്നാരംഭിച്ച് പട്ടിക്കാട് ചുങ്കത്ത് സമാപിക്കും. നാലിന് മേലാറ്റൂര്‍ പഞ്ചായത്ത് ഉച്ചാരക്കടവില്‍ നിന്നാരംഭിച്ച് മേലാറ്റൂരില്‍ സമാപിക്കും. അഞ്ചിന് പുലാമന്തോള്‍ പഞ്ചായത്ത് കട്ടുപ്പാറയില്‍ നിന്നാരംഭിച്ച് പുലാമന്തോളില്‍ സമാപിക്കും. ആറിന് താഴെക്കോട് പഞ്ചായത്തില്‍ താഴെക്കോട് നിന്നാരംഭിച്ച് കരിങ്കല്ലാത്തണിയില്‍ സമാപിക്കും. ഏഴിന് പെരിന്തല്‍മണ്ണ മണ്ഡലം സമാപനം മനഴി സ്റ്റാന്റില്‍ നിന്നാരംഭിച്ച് പടിപ്പുര സ്‌റ്റേഡിയത്തില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."