HOME
DETAILS

ജബല്‍ ജൈസിലെ സാഹസികയാത്ര

  
backup
June 02 2018 | 21:06 PM

jabal-jaisile-sahasikayatra

സാഹസികത ഇഷ്ടപ്പെടുകയും പ്രകൃതിയെ സ്‌നേഹിക്കുകയും ചെയ്യുന്ന സഞ്ചാരികളെ എന്തുകൊണ്ടും സന്തോഷിപ്പിക്കാന്‍ പോന്നതാണ് അറബ് ഇമാറാത്തിലുള്ള റാസല്‍ഖൈമ മലനിരകളിലെ ജൈസ് പര്‍വതവഴികളിലൂടെയുള്ള യാത്ര. സമുദ്രനിരപ്പില്‍നിന്ന് 6,345 അടി ഉയരമുള്ള ജൈസ് യു.എ.ഇയിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണ്. ഏകദേശം 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപംകൊണ്ട മനോഹരമായ ഈ പര്‍വതനിരയിലെ താപനില തണുപ്പുകാലത്ത് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.

സാഹസികത ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക്, ലോകത്തെ ഏറ്റവും നീളംകൂടിയ സിപ് ലൈനിലൂടെ മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയില്‍ യാത്ര ചെയ്യാം. ഉയരമുള്ള മലയില്‍നിന്ന് ഉയരം കുറഞ്ഞ മലയിലേക്കു വലിച്ചുകെട്ടിയ കേബിളില്‍ തൂങ്ങിയുള്ള സാഹസിക യാത്രയാണിത്. മൂന്ന് കിലോമീറ്ററോളം ദൂരമുള്ള മലനിരകളെ സിപ് ലൈന്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് 1,934 മീറ്റര്‍ ഉയരത്തിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. 45നും 150നുമിടയില്‍ കിലോ ശരീരഭാരമുള്ളവര്‍ക്കും 120 സെന്റി മീറ്ററില്‍ കൂടുതല്‍ ഉയരവുമുള്ള ആരോഗ്യപ്രശ്‌നം ഇല്ലാത്തവര്‍ക്ക് സിപ് ലൈനിലൂടെ യാത്രചെയ്യാം. യാത്രികരെ സഹായിക്കാന്‍ ട്രെയിനര്‍മാരുടെ സേവനം ലഭ്യമാണ്.
കൂറ്റന്‍ പാറക്കെട്ടുകള്‍, വിശാലമായ മലഞ്ചെരിവുകള്‍, ബദുക്കളുടെ കൃഷിയിടങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചപ്പ് എന്നിവ ആസ്വദിച്ചു യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സംവിധാനവും ഇവിടെയുണ്ട്. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സേവനവും ലഭ്യമാണ്. കൂടാതെ സഞ്ചാരികളുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഭക്ഷണശാലയും വിശ്രമസ്ഥലവും ഇവിടെയുണ്ട്. ഏഷ്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നും യൂറോപില്‍നിന്നും സഞ്ചാരികള്‍ സാഹസികയാത്രയ്ക്ക് ഇവിടെയെത്താറുണ്ട്.
സിപ് ലൈന്‍ വിജയകരമായതോടെ കൂടുതല്‍ സാഹസിക വിനോദങ്ങളുടെ കേന്ദ്രമായി റാസല്‍ഖൈമയെ മാറ്റാനുള്ള തയാറെടുപ്പിലാണ് ടൂറിസം വകുപ്പ്. ഒമാന്‍-യു.എ.ഇ അതിര്‍ത്തി ഭാഗമായ ഈ പ്രദേശത്ത്, പ്രകൃതിയിലെ നിഗൂഢത നിറഞ്ഞ സഞ്ചാരികളെ ആശ്ചര്യപ്പെടുത്തുന്ന തരം ഒട്ടനേകം കാഴ്ചകള്‍ കാണാം.
യു.എ.ഇ ഡിഫന്‍സ് ക്യാംപിനു പിന്നില്‍നിന്നാണ് ഇവിടേക്കുള്ള വഴി തുടങ്ങുന്നത്. മല നിരകള്‍ തുടങ്ങുന്നിടത്ത് ഒരു ഡാമുണ്ട്. ഇതില്‍ അപൂര്‍വമായേ വെള്ളമുണ്ടാവാറുള്ളൂ. ഈ മരുഭൂമിയില്‍ അതു തന്നെ വലിയ ഒരു കാര്യമാണ്. സഞ്ചാരികള്‍ക്കായി പത്തോളം വ്യൂപോയിന്റ് ഭാഗങ്ങളെങ്കിലും ഇവിടെ ഒരുക്കിയിട്ടുണ്ട്. പര്‍വതത്തിനുമുകളിലേക്കു യാത്ര ചെയ്യുംതോറും തണുപ്പ് പതിയെ കൂടിവരുന്നത് നമുക്ക് അനുഭവപ്പെടും.
കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന പര്‍വതനിരയിലുടനീളം പുരാതനമായ ഏതോ ദേവാലയത്തില്‍ പ്രഗത്ഭനായ ഒരു ശില്‍പിയുടെ കരവിരുതില്‍, കൊത്തുപണി ചെയ്ത പോലെയുള്ള അടരുകളായുള്ള പാറകളാണ്. യാത്രയില്‍ വഴിയരികില്‍ ഏതെങ്കിലും പാറക്കെട്ടുകളുടെ അരികില്‍ മറ്റു സഞ്ചാരികള്‍ ഭക്ഷണം പാകം ചെയ്യുന്നതും കനലില്‍ മാംസം ചുട്ടെടുക്കുന്നതും കാണാം. ഇവിടുത്തെ പ്രധാനമായൊരു കാഴ്ചയാണ് ടോപ്പ് വ്യൂപോയിന്റിനരികില്‍നിന്നുള്ള സൂര്യാസ്തമയ ദൃശ്യം. എല്ലാ വ്യൂ പോയിന്റുകളും മതിവരുവോളം ആസ്വദിച്ച് ടോപ്പ് വ്യൂ പോയിന്റിലേക്ക് സമയത്തിന് എത്തണമെങ്കില്‍ മലയുടെ താഴ്‌വാരത്ത് അസ്തമയത്തിന്റെ നാലു മണിക്കൂര്‍ മുന്‍പെങ്കിലും എത്തണം. യാത്രയില്‍ പഴയകാല അറബ് പരമ്പരാഗത രീതിയില്‍ നിര്‍മിച്ച അറബ് ഗ്രാമീണ വീടുകള്‍ കാണാം. അറബിക്കടലിന്റെ വിദൂരദൃശ്യവും വൈകുന്നേര സമയത്തെ സ്വര്‍ണവര്‍ണവും സഞ്ചാരികള്‍ക്കു മറക്കാനാകാത്ത കാഴ്ചയാണ്.
മാലിന്യമുക്തമായ പ്രദേശമാണിതെന്നു പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ഇവിടെ മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംരക്ഷണം ഇന്ത്യയടക്കം ലോകത്തിലെ മറ്റു വിനോദസഞ്ചാര മേഖലകള്‍ക്കു മാതൃകയാണ്. അറിയാതെയാണെങ്കില്‍ പോലും മാലിന്യം നിക്ഷേപിച്ചാല്‍ വലിയ തുക പിഴ നല്‍കേണ്ടി വരുമെന്നതു യാത്രയില്‍ എപ്പോഴും ഓര്‍ക്കുന്നതു നല്ലതാണ്.
നിഗൂഢമായ മലമടക്കുകളും നയനമനോഹര കാഴ്ചയായ മലമുകളിലെ സൂര്യാസ്തമയ ദൃശ്യവും കഴിഞ്ഞു യാത്ര താഴ്‌വാരത്തിലേക്ക് എത്തുമ്പോള്‍ ദൂരെ മലമുകളില്‍നിന്നുള്ള കാറ്റിന്റെ ചൂളംവിളി കേള്‍ക്കാം. ഏതോ അലൗകികമായ ആത്മാക്കള്‍ക്ക് അവരുടെ നിശാവിഹാരത്തിനു വേണ്ടി ജൈസ് മലനിരകള്‍ വിളിക്കുകയാണ് എന്ന അനുഭൂതിയുണ്ടാക്കുമത്. അങ്ങനെ മറക്കാനാകാത്ത ഒത്തിരി അനുഭവങ്ങള്‍ സമ്മാനിച്ചാകും ജൈസ് നിങ്ങളെ യാത്രയാക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago