HOME
DETAILS

പ്രവര്‍ത്തനശൈലിയില്‍ മാറ്റമില്ലെങ്കില്‍ ചെങ്ങന്നൂര്‍ ആവര്‍ത്തിക്കും: കെ. മുരളീധരന്‍

  
backup
June 02 2018 | 22:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%b6%e0%b5%88%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തനശൈലിയില്‍ ഭാവിയിലും മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമെന്ന് കെ. മുരളീധരന്‍. തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകാന്‍ സംസ്ഥാന നേതൃത്വം തയാറാകണമെന്നും ചെങ്ങന്നൂരിലെ പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്നും മുരളീധരന്‍ തുറന്നടിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണ് തോല്‍വി. വിവിധ സമുദായങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു. ന്യൂനപക്ഷങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമൊന്നിച്ച് ചൈന സന്ദര്‍ശനം നടത്തി തിരിച്ചുവന്ന മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് സംഘടനാപരമായി തകര്‍ന്നതിന്റെ ഫലമാണ് ചെങ്ങന്നൂരിലെ തോല്‍വി. നാല്‍പ്പത് ശതമാനം ബൂത്ത് കമ്മിറ്റികളും നിര്‍ജീവമാണ്.
മേല്‍ത്തട്ടിലെ പുന:സംഘടനയല്ല താഴെത്തട്ടില്‍ തെരഞ്ഞെടുപ്പ് നടത്തി ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുകയാണ് വേണ്ടത്. ഇത്തം പ്രവര്‍ത്തനശൈലി തുടര്‍ന്നാല്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.
ഒരു തെരഞ്ഞെടുപ്പിലും താന്‍ സ്വന്തം ബൂത്തില്‍ പിന്നിലായിട്ടില്ലെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ കോണ്‍ഗ്രസിന് ലീഡ് നഷ്ടമായതിനെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടില്ല. ജനങ്ങള്‍ക്കിടയില്‍ വേരോട്ടമുള്ള നേതാക്കളെ പരിഗണിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കുകയുമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  8 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  8 days ago