ഞങ്ങളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു
തൃക്കരിപ്പൂര്‍: ബണ്ടിനാല്‍ ഒഴുക്ക് നഷ്ടപ്പെട്ട മാടക്കാല്‍ പുഴയിലെ പായല്‍ നീക്കം ചെയ്തില്ല. ഏറെ ബുദ്ധിമുട്ട് അനുഭവിച്ച് ഉടുമ്പുന്തല നിവാസികള്‍. പുഴയില്‍ നീരൊഴുക്ക് നിലച്ചതോടെ പായല്‍ കെട്ടികിടന്ന് പ്രത്യേക തരം പ്രാണികളും ദുര്‍ഗന്ധവും വമിക്കുന്നത് ഉടുമ്പുന്തല ഭാഗത്ത് പുഴയോരത്ത് താമസിക്കുന്നവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പുഴയുടെ അടിഭാഗത്ത് അടിഞ്ഞുകൂടിയ പായല്‍ ചീഞ്ഞതിനാല്‍ കാറ്റു വീശുമ്പോഴും വേലിയിറക്ക സമയത്തും വമിക്കുന്ന ദുര്‍ഗന്ധം പ്രദേശ വാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ജനപ്രതിനിധികളുടെ ഇടപെടല്‍ മൂലം പായല്‍ മാറ്റാന്‍ അഞ്ചു ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പ് അനുവദിക്കുകയും കരാര്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. കരാറുകാരന് പായല്‍ മാറ്റുന്നതിനായി എത്തിയെങ്കിലും പ്രദേശ വാസികളല്ലാത്തവരുടെ അനാവശ്യ ഇടപെടലുകള്‍ കരാറുകാരന് പായല്‍ നീക്കം ചെയ്യാന്‍ നില്‍ക്കാതെ മടങ്ങിപോവുകയാണ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ചെറിയ പ്രദേശത്തെ പായല്‍ നീക്കം ചെയ്യാന്‍ അനുവദിച്ച തുക അധികമാണെന്ന വിലയിരുത്തലും ഇതില്‍ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് ഒരു ചെറിയ വിഭാഗം പായല്‍ നീക്കം കെയ്യുനതിനെ എതിര്‍ക്കുന്നതെന്ന് പരിസരവാസികളുടെ പ്രതികരണം. ജങ്ങള്‍ക്ക് ദുരിത പൂര്‍ണമായ അന്തരീക്ഷത്തില്‍ നിന്ന് മോചനം വേണം അതിന് പഞ്ചായത്ത് ജനപ്രതിനിധികളും എം.എല്‍.എയും ഇടപെടണമെന്ന അഭ്യര്‍ത്ഥനയാണ് ഉടുമ്പുന്തല നിവാസികള്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."