തിരുവനന്തപുരം വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്ത ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനം.
കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 36 പേര്‍ക്കാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇവരെ ക്വാറന്റീനില്‍ അയയ്ക്കാതെ തിരികെ ജോലിക്ക് നിയോഗിച്ചത് വിവാദമായിരുന്നു. വിമാനത്താവളത്തില്‍ മാര്‍ച്ച് 14ന് ശേഷം ജോലി ചെയ്ത എല്ലാ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. ഇവരുടെ സ്രവം പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിറക്കി. സ്രവം ശേഖരിക്കുന്നതിനായി ജില്ലയില്‍ അഞ്ച് ആശുപത്രികളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു രാവിലെ എത്തി സ്രവം നല്‍കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.വിദേശത്തുനിന്ന് വന്ന യാത്രക്കാരെ പരിശോധിക്കുകയും രോഗികളേയും രോഗലക്ഷണമുള്ളവരേയും ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്തത് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ആരോഗ്യപ്രവര്‍ത്തകരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."