അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: കൊവിഡ് 19 വ്യാപനത്തെതുടര്‍ന്ന് കര്‍ണാടകയില്‍ നിന്നുള്ള റോഡ് അതിര്‍ത്തികള്‍ തുറന്നു നല്‍കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അത് കര്‍ണാടകയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് റോഡുകള്‍ അടച്ചത്. കര്‍ണാടകയിലെ ആശുപത്രികളില്‍ കൊവിഡ് 19 ചികില്‍സയ്ക്ക് പരിഗണന നല്‍കിയിരിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ മംഗ്‌ളൂരുവില്‍ ചികില്‍സയ്ക്ക് വിധേയമാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക അറിയിച്ചു. അതേസമയം കേരളത്തില്‍ നിന്നു അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാന്‍ സാധിക്കുന്ന മംഗ്‌ളൂരുവിലെ രണ്ടു ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയിക്കണമെന്നും കര്‍ണാടകയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മംഗ്‌ളൂരുവിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ആളുകളെ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്ന കാര്യം ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ബോധിപ്പിച്ചു. അടിയന്തര ചികില്‍സ ആവശ്യമുള്ള രോഗികളെ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്ന കാര്യം ആലോചിച്ചു കൂടെയെന്നും കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കര്‍ണാടകയ്ക്കും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതൊരു ഇന്ത്യ, പാകിസ്താന്‍ പ്രശ്‌നമല്ലെന്ന് കേരള സര്‍ക്കാരിനു വേണ്ടി അഡി.അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനും കോടതിയില്‍ അറിയിച്ചു. മംഗലാപുരത്തെ ആശുപത്രികളില്‍ രോഗികകളുടെ എണ്ണം അധികമാണെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉചിതമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാന്‍ കര്‍ണാടക തീരുമാനിച്ചിട്ടുണ്ടെന്നും കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചു. ഇതേ ആവശ്യമുന്നയിച്ചുള്ള ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. അതുകൊണ്ടുതന്നെ ഈ ഹരജി നിലനില്‍ക്കില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു.
അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ രോഗികള്‍ അതിര്‍ത്തിക്ക് അപ്പുറത്തുള്ള ആശുപത്രിയില്‍ എത്താനാകാതെ വലയുന്നത് ശ്രദ്ധയില്‍പെട്ട ഹൈക്കോടതി സ്വമേധയ എടുത്ത കേസും ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനും സമര്‍പ്പിച്ച കേസ് പരിഗണിക്കവേയാണ് കര്‍ണാടകയോട് വിശദീകരണം തേടിയത്. നിയമപരമായി ഇടപെടാനല്ല കോടതി ഉദ്ദേശിക്കുന്നതെന്നും പ്രശ്‌ന പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ വയനാട് വഴി കേരളത്തിലേക്കു രണ്ടു റോഡുകള്‍ തുറന്നിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി ഗുണ്ടല്‍ പേട്ട്, മാനന്തവാടി സര്‍ഗുര്‍ മൈസൂര്‍ റോഡുകള്‍ ആണ് തുറന്നിട്ടുള്ളത്. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."