HOME
DETAILS
MAL
ലോകകപ്പിനൊരുങ്ങി ടുണീഷ്യ
backup
June 03 2018 | 00:06 AM
പാരിസ്: പ്രാഥമിക സംഘത്തില്‍ നിന്ന് ആറ് പേരെ ഒഴിവാക്കി ടുണീഷ്യ ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു.
സ്ട്രൈക്കര്‍ അഹമദ് അകായ്ചി, ഗോള്‍ കീപ്പര്‍ മോസ് ബെന്‍ ചെരിഫിയ അടക്കമുള്ളവരാണ് ഒഴിവാക്കപ്പെട്ട താരങ്ങള്‍. ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ട്, ബെല്‍ജിയം, പനാമ എന്നിവര്‍ക്കൊപ്പമാണ് ടുണീഷ്യ. ജൂണ്‍ 18ന് ഇംഗ്ലണ്ടിനെയും 23ന് ബെല്‍ജിയത്തേയും 28ന് പനാമയേയും ടീം നേരിടും. പ്രതിരോധത്തില്‍ കളിക്കുന്ന ലെയ്സ്റ്റര്‍ സിറ്റിയുടെ യൊഹാന്‍ ബെന്ലൗനയാണ് പ്രധാന താരം.
മധ്യനിരയില്‍ മോണ്ട്പെല്ലിയര്‍ താരം എല്ലിസ് സ്ഖിരി, ട്രോയസിന്റെ സെയ്ഫദിന് എല്‍ ഖൗയി എന്നിവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."