സ്ത്രീ ശാക്തീകരണ വഴിയില്‍ വേറിട്ട മാതൃകയായി 'പെണ്ണകം' സ്ത്രീ കൂട്ടായ്മ
.
കരുനാഗപ്പള്ളി: സ്ത്രീ ശാക്തീകരണ രംഗത്ത് വ്യത്യസ്ത മാതൃക തീര്‍ക്കാന്‍ കുടുംബശ്രീയും താലൂക്ക് ലൈബ്രറി കൗണ്‍സിലും കൈകോര്‍ത്ത് 'പെണ്ണകം' എന്ന പേരില്‍ സ്ത്രീ കൂട്ടായ്മ ഒരുങ്ങുന്നു. താലൂക്കിലെ നൂറിലധികം അംഗ ഗ്രന്ഥശാലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാ വേദി കൂട്ടായ്മയും വിവിധ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമുള്ള കുടുംബശ്രീ പ്രവര്‍ത്തകരെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
പരമ്പരാഗത സ്ത്രീ കൂട്ടായ്മകളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തന പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വായനാ കൂട്ടങ്ങള്‍, സ്ത്രീയും ആരോഗ്യമേഖലയും സ്ത്രീ സുരക്ഷാ നിയമവേദി, വാര്‍ഡുതലം വരെയുള്ള ജാഗ്രതാ സമിതികള്‍, വനിതാകലാസംഘങ്ങള്‍ തുടങ്ങി വേറിട്ട വഴികളിലൂടെയാണ് പുതിയ സ്ത്രീ കൂട്ടായ്മയുടെ സഞ്ചാരമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയുടെ തുടക്കമെന്ന നിലയില്‍ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ' റീജിയനല്‍ വുമണ്‍ കോണ്‍ക്ലേവ് ജൂലൈയില്‍ കരുനാഗപ്പള്ളിയില്‍ നടക്കും.
സ്ത്രീക്കരുത്തിന് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് സംസ്ഥാന ദേശീയശ്രദ്ധേ നേടിയ പ്രമുഖരും ചലച്ചിത്ര, കലാരംഗത്തെ പ്രതിഭകളും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പ്രശസ്തവ്യക്തികളും പങ്കെടുക്കും. പെണ്ണകം എന്ന പേരില്‍ താലൂക്ക് തലത്തില്‍ ചേര്‍ന്ന സ്ത്രീ കൂട്ടായ്മ കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.ജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം ആര്‍.കെ ദീപ അധ്യക്ഷയായി. താലൂക്ക് കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ വിശദീകരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള, താലൂക്ക് പ്രസിഡന്റ് പി.ബി ശിവന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എം. സുരേഷ് കുമാര്‍, വി.ആര്‍ അജു, സുബൈദാ കുഞ്ഞുമോന്‍, ബി. സുധര്‍മ്മ, വി.പി ജയപ്രകാശ് മേനോന്‍ സംസാരിച്ചു.
പിന്നണി ഗായിക കെ.എസ് പ്രിയയുടെ ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഭാരവാഹികളായി ആര്‍.കെ ദീപ (രക്ഷാധികാരി) ഷെര്‍ളി ശ്രീകുമാര്‍ (ചെയര്‍പേഴ്‌സണ്‍) കെ.എസ് പ്രിയ (കണ്‍വീനര്‍), ബിന്ദുമേനോന്‍, ഡോ. മീന (വൈസ് ചെയര്‍പേഴ്‌സണ്‍), ലതിക, സീന, ജസീന റഹിം (ജോ. കണ്‍വീനര്‍മാര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."