HOME
DETAILS

മംഗലം ഡാം വിനോദസഞ്ചാര വികസനം കടലാസിലൊതുങ്ങുന്നു

  
backup
June 03 2018 | 06:06 AM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%a1%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%b5%e0%b4%bf


പാലക്കാട്: കൊട്ടിഘോഷിച്ച് പുറപ്പെടുവിച്ച മംഗലം ഡാം വിനോദസഞ്ചാര വികസന പ്രവര്‍ത്തനങ്ങള്‍ വൈകുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ മംഗലഡാം വിനോദസഞ്ചാര വികസനം ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നടപ്പിലാക്കപ്പെട്ടില്ല. 4.75 ലക്ഷ്യം രൂപയുടെ വികസന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ടൂറിസം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് ലാല്‍ പ്രഖ്യാപിച്ചത്. ഉള്‍വനങ്ങളും മലചരിവിനാലും ചുറ്റപ്പെട്ട മംഗലഡാം സാഹസികസഞ്ചാരികളുടെ ഇഷ്ട കേന്ദമാണ്.സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സാഹസികയിനങ്ങള്‍ക്കായി നക്ഷത്രബംഗ്ലാവും പരിസരവും, സംഭരണക്കുള്ളിലൂടെ ചങ്ങാടയാത്രയും ഒരുക്കുമെന്നും തീരുമാനിച്ചിരുന്നു. കുട്ടികള്‍ക്കായുള്ള പ്രത്യേക പാര്‍ക്ക്,സംഗീത ജലധാരകള്‍, പൂന്തോട്ടം, നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മോടിപ്പിടിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ പ്രഖ്യാപനം ഇനിയും പ്രവര്‍ത്തനപഥത്തിലെത്തിയിട്ടിെല്ലന്ന് മാത്രമല്ല, നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിച്ച് കാടുകയറിയിരിക്കുകയാണ്.ജില്ലാ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചിരിക്കുന്ന മംഗലഡാം വികസനപ്രവര്‍ത്തനങ്ങളുടെ അഭാവമാണ് മറ്റു ഡാമുകളെ അപേക്ഷിച്ച് ഇവിടെ സന്ദര്‍ശകര്‍ കുറയുന്നതിന് കാരണം.
നിലവില്‍ അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാന്‍ വൈകുന്നതാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമെന്ന് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ് അറിയിച്ചു.
വികസനപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്രഖ്യാപനം മംഗലഡാമിന് സമീപമുള്ള ആദിവാസി കോളനി നിവാസികള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളും, ശേഖരിക്കുന്ന വനവിഭവങ്ങളും,കരകൗശല വസ്തുക്കളും വിറ്റഴിക്കന്നതിനായി പ്രത്യേക സ്റ്റാളുകള്‍ വിനോദസഞ്ചാര വികസന പ്രദേശത്ത് സ്ഥാപിക്കുമെന്നതാണ്. ഈ തീരുമാനം പ്രദേശത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആദിവാസി വിഭാഗത്തിന് ആശ്വാസമാകുമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന യാതെരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല.
മംഗലഡാമിന് സമീപത്തുള്ള ആലിങ്കല്‍ വെള്ളച്ചാട്ടവും പുറംലോകമറിഞ്ഞിട്ടില്ല. വെള്ളച്ചാട്ടവും ഡാംകെട്ടും തമ്മില്‍ യോജിപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago