ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന്യം; മൂന്ന് ലോറികള്‍ നാട്ടുകാര്‍ പിടികൂടി
വടക്കാഞ്ചേരി: കക്കൂസ് മാലിന്യവുമായെത്തിയ മൂന്ന് ടാങ്കര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു.
തൃശൂര്‍-ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയില്‍ അത്താണിക്കു സമീപം കെല്‍ ട്രോണിനും സിമെറ്റിനും അടുത്തുള്ള സ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാന്‍ കൊണ്ടുവന്ന ടാങ്കര്‍ ലോറികളാണ് നാട്ടുകാര്‍ പിടികൂടിയത് .ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം.
നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ലോറികള്‍ ഉപേക്ഷിച്ച് ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുളംകുന്നത്തുകാവ്‌മെഡിക്കല്‍ കോളജ് പൊലിസ് സ്ഥലത്ത് എത്തി ലോറികള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോറി ഉടമയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു.രാത്രികാലങ്ങളില്‍ സംഘടിതമായിസംസ്ഥാന പാതയോരത്തും ജലാശയങ്ങളിലും കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മിണാലൂര്‍ റെയില്‍വേ അടിപ്പാതക്കു സമീപം അയ്യന്‍കുളത്തില്‍ വന്‍ തോതില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു. അതിനിടെ സാമൂഹിക വിരുദ്ധരുടെ നടപടിയില്‍ പ്രതിഷേധവുമായി സി.പി.ഐ.എം രംഗത്തെത്തി.നാട്ടുകാര്‍ക്ക് ദുരിതവും മാരകരോഗങ്ങള്‍ക്ക് ഇടവരുത്തും വിധം പൊതു ഇടങ്ങളില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയവരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ.എം മുളംകുന്നത്തുകാവ് ലോക്കല്‍ സെക്രട്ടറി പി.ജി ജയപ്രകാശ് പൊലിസിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."