കുഞ്ഞിനെ ഡോക്ടറെ കാണിക്കേണ്ടത് എപ്പോള്‍
കുഞ്ഞുങ്ങളുടെ വളര്‍ച്ച വ്യത്യസ്ത രീതിയിലായിരിക്കും. പലരിലും പലതാകും രീതി. എന്നാല്‍ അതിലും ഒരു പൊതു സമയക്രമം ഉണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ താമസം വരുന്നുണ്ടെങ്കില്‍ അതിനേരത്തേ തന്നെ കണ്ടെത്തി മതിയായ ചികിത്സ നല്‍കണം. നേരത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നത് ചികിത്സയെ കാര്യമായി സഹായിക്കും.
നിര്‍ബന്ധമായും ഡോക്ടറെ കാണണം, എപ്പോള്‍?
(രണ്ടു മാസം വരെ)
1. കുഞ്ഞ് നിങ്ങളുടെ മുഖത്തേക്കു നോക്കുന്നില്ലെങ്കില്‍
2. എപ്പോഴും കരച്ചിലും മറ്റു പ്രശ്‌നങ്ങളുമാണെങ്കില്‍
3. നിങ്ങളെ സമീപിക്കുമ്പോള്‍ അവരുടെ പിന്‍ഭാഗവും കഴുത്തും വളയുന്നതായി ശ്രദ്ധയില്‍പെട്ടാല്‍
4. വസ്തുക്കള്‍ കേന്ദ്രീകരിച്ചു കാണാന്‍ അവര്‍ക്കു സാധിക്കുന്നില്ലെങ്കില്‍
5. അവരെ എടുക്കാന്‍ നിങ്ങളെ സമ്മതിക്കുന്നില്ലെങ്കില്‍ (ബലം പിടിച്ചാല്‍)
6. വലതു ഭാഗവും ഇടതു ഭാഗവും ഒരുപോലെ ചലിക്കുന്നില്ലെങ്കില്‍
(മൂന്നു മുതല്‍ ആറു മാസം വരെ)
7. കളിപ്പാട്ടങ്ങള്‍ കൃത്യമായി പിടിക്കാന്‍ അവര്‍ക്കു സാധിക്കാതിരുന്നാല്‍
8. അവരുടെ തല ശരിക്കു വഴങ്ങുന്നില്ലെങ്കില്‍
9. കൈകള്‍ വായിലേക്കു കൊണ്ടുപോകാന്‍ അവര്‍ക്കു സാധിക്കുന്നില്ലെങ്കില്‍
10. ഉറച്ച പ്രതലത്തില്‍ നിര്‍ത്തുമ്പോള്‍ അവരുടെ കാലുകള്‍ ശരിയായ രീതിയിലല്ലെങ്കില്‍
ഡോക്ടര്‍ പരിശോധിക്കുന്നവ:
(നാലു മാസത്തിനു ശേഷം)
1. ബുദ്ധി വികാസം
2. അവയവങ്ങളുടെ ചലനം (കഴുത്ത്, കൈകാലുകള്‍, തുടങ്ങിയവ)
(അഞ്ചു മാസത്തിനു ശേഷം)
3. മുന്നോട്ടും പിന്നോട്ടുമുള്ള ചലനം (ലക്ഷ്യം)
(ആറു മാസത്തിനു ശേഷം)
4. പരസഹായത്തോടെ ഇരിക്കുന്നുണ്ടോ
5. തല ഉയര്‍ത്താന്‍ സാധിക്കുന്നുണ്ടോ
6. ഒരു കൈ പിടിച്ചുവച്ച സമയം മറ്റേ കൈ കൊണ്ടുള്ള പ്രവര്‍ത്തനം
7. ഇരുത്തിയാല്‍ തല നിയന്ത്രണമില്ലാതെ താഴുന്നുണ്ടോ
8. നിങ്ങള്‍ അടുത്തുനിന്നു പോകുമ്പോള്‍ കരയുന്നുണ്ടോ, വരുമ്പോള്‍ സന്തോഷിക്കുന്നുണ്ടോ.
9. നിങ്ങള്‍ കാണിക്കുന്ന തമാശകള്‍ കണ്ട് ചിരിക്കുന്നില്ലെങ്കില്‍
(ഏഴു മുതല്‍ എട്ടുവരെ മാസങ്ങളില്‍)
10. വായിലേക്കു വസ്തുക്കള്‍ കൊണ്ടുപോകുന്നില്ലെങ്കില്‍
11. വസ്തുക്കള്‍ എത്തിപ്പിടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍
12. കുറഞ്ഞ ഭാരം കാലില്‍ സ്വീകരിക്കാന്‍ പറ്റുന്നില്ലെങ്കില്‍
(എട്ടാം മാസം)
13. സ്വന്തമായി ഇരിക്കാന്‍ പറ്റുന്നില്ലെങ്കില്‍
14. മുട്ടിലിഴഞ്ഞു നീങ്ങുന്നില്ലെങ്കില്‍
(ഒന്‍പതു മുതല്‍ 12 മാസം വരെ)
15. ആംഗ്യ സൂചനകള്‍ കാണിക്കുന്നില്ലെങ്കില്‍
(പത്താം മാസം)
16. സമതുലിതമല്ലാതെ ഇഴഞ്ഞു നീങ്ങിയാല്‍
17. ഇഴഞ്ഞു നീങ്ങുന്നില്ലെങ്കില്‍
18. ചെറിയ വസ്തുക്കള്‍ തള്ളവിരലിനാലും ചൂണ്ടുവിരലിനാലും എടുക്കുന്നില്ലെങ്കില്‍
(12-ാം പന്ത്രണ്ടാം മാസം)
19. പരസഹായത്തോടെ നില്‍ക്കുന്നില്ലെങ്കില്‍
(13 മുതല്‍ 15 മാസം വരെ)
20. പരസഹായത്തോടെ നടക്കുന്നില്ലെങ്കില്‍
(18-ാം മാസം)
21. സ്വന്തമായി നടക്കുന്നില്ലെങ്കില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."