മാളച്ചാലില്‍ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു
മാള: കെ.എസ്.ആര്.ടി.സി ബസ്സ് സ്റ്റാന്റിന്റെ സമീപ പ്രദേശങ്ങളിലും മാളച്ചാലിലും ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി.
ഒരു മാസത്തിനുള്ളില്‍ ഏഴിടങ്ങളിലാണു രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളിയത്. മാളയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായ മാളച്ചാലിലെ വെള്ളം മലിനപ്പെടുന്നതു മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.
ആഴ്ചകള്‍ക്കു മുമ്പാണു മാളച്ചാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയിരുന്നത്. മാലിന്യം തള്ളുന്നതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണു ആക്ഷേപം. പൊലിസ് നടപടിയില്ലാതായതോടെ തിരക്കുള്ള റോഡരികില്‍ പോലും മലിന്യം ഉപേക്ഷിക്കുന്നതു സ്ഥിരം കാഴ്ചയാണ്. ഇതിനായി കരാറെടുക്കുന്ന മാഫിയകള്‍ സമീപ പ്രദേശങ്ങളില്‍ തന്നെയുണ്ടെന്നു പറയപ്പെടുന്നു.മാള ടൗണില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നു ആക്ഷേപമുണ്ട് . മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഇതുവരെയും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. പൊലിസ് ഈ മാഫിയകള്‍ക്കു ഒത്താശ ചെയ്യുന്നുവെന്നാണു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."