ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം ഉയര്‍ത്തില്ലെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രി
ജിദ്ദ: ഈവര്‍ഷം ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം ഉയര്‍ത്തില്ലെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍. ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നതിന് നിരവധി അപേക്ഷകള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിനുള്ള മിനായുടെ ശേഷി പരിതമാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിന്റെ മിനായിലെ ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, ഈ വര്‍ഷത്തെ ഹജ്ജിന് മിനായിലെ തമ്പുകളില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യമായിട്ടാണ് പുണ്യ നഗരിയിലെ തമ്പുകളില്‍ പരീക്ഷാടിസ്ഥാനത്തില്‍ ഡബിള്‍ ഡൈക്കര്‍ കട്ടിലുകള്‍ ഉപയോഗിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളും തീര്‍ഥാടകരുടെ സുരക്ഷയും കണക്കിലെടുത്താണ് ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ നിര്‍മിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിലുള്ള ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ വിജയിച്ചാല്‍ ത്വവാഫയിലെ മുഴുവന്‍ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കു കീഴിലെ തമ്പുകളിലും ഇത്തരം കട്ടിലുകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ഉപയോഗിക്കുന്ന കമ്പുകളില്‍ കൂടുതല്‍ തീര്‍ഥാടകരെ പാര്‍പ്പിക്കില്ല. നേരത്തെ നിശ്ചിയിച്ച ശേഷി പ്രകാരമുള്ള തീര്‍ഥാടകരെ മാത്രമേ ഇത്തരം കട്ടിലുകള്‍ ഉപയോഗിക്കുന്ന തമ്പുകളിലും ഈ വര്‍ഷവും പാര്‍പ്പിക്കുക.
തമ്പുകള്‍ക്കകത്ത് നിസ്‌കാര സ്ഥലങ്ങള്‍ സജ്ജീകരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രത്യേക സ്ഥലങ്ങള്‍ നീക്കിവെക്കുന്നതിനും ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് തീര്‍ഥാകര്‍ക്കു നല്‍കുന്ന ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്തുന്നതിന് മന്ത്രാലയം മുന്‍ഗണന നല്‍കും. ഇതിന്റെ ഭാഗമായി ഈ വര്‍ഷം വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പതിനഞ്ചു ശതമാനം പാക്ക് ചെയ്ത റെഡിമെയ്ഡ് ഭക്ഷണങ്ങളായിരിക്കും. ഡെപ്യൂട്ടി ഹജ്ജ് ഉംറ മന്ത്രി അബ്ദുല്‍ ഫത്താഹ് മുശാത്ത്, ഹജ്ജ്- ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ശരീഫ്, അസിസ്റ്റന്റ് സെക്രട്ടറിയും മക്ക ഹജ്ജ് ഉംറ മന്ത്രാലയ ശാഖാ മേധാവിയുമായ എന്‍ജിനീയര്‍ മുഹമ്മദ് അല്‍അഖാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."