HOME
DETAILS
MAL
മുസ്ലിംലീഗ് തീരദേശ റിലീഫ് വിതരണം ചെയ്തു
backup
July 03 2016 | 03:07 AM
താനൂര്‍: മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരദേശ റിലീഫ് വിതരണം താനൂര്‍ വാഴക്കത്തെരുവ് അങ്ങാടിയില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷനായി.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്, പി.വി.അബ്ദുല്‍വഹാബ് എം.പി, കെ.പി മുഹമ്മദ് ഇസ്മായില്‍, സി.കെ.എം ബാപ്പു ഹാജി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി എം.പി അഷറഫ് സ്വാഗതവും മണ്ഡലം പ്രസിഡന്റ് കെ.എന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."