ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2016 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവരങ്ങള്‍ ചുവടെ: മികച്ച പരിസ്ഥിതി സംരക്ഷകന്‍- വി.കെ മധുസൂദനന്‍ (കൊല്ലം), മികച്ച ജൈവകര്‍ഷകന്‍- അഗസ്തി പെരുമാട്ടിക്കുന്നേല്‍ (കാസര്‍കോട്), നാടന്‍ കന്നുകാലികളുടെ സംരക്ഷകന്‍- ഹരിഹരി അയ്യന്‍ (തൃശൂര്‍), നാടന്‍ വിളയിനങ്ങളുടെ സംരക്ഷകന്‍- എന്‍.എം ഷാജി (വയനാട് ), നാട്ടറിവുകളുടെ സംരക്ഷകന്‍-പി. അപ്പുക്കുട്ടന്‍ കാണി വൈദ്യര്‍ (തിരുവനന്തപുരം), ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച സംഘടന- കണ്ണൂരിലെ കേരളാ ഇനിഷ്യേറ്റീവ് ടു സേവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് നേച്ചര്‍, മികച്ച ജൈവവൈവിധ്യ ഗവേഷകന്‍-ഡോ. കെ.കെ ജോഷി (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ), മികച്ച ജൈവവൈവിധ്യ ഡോക്യുമെന്ററി- സുബിതാ സുകുമാര്‍(ജീവന്‍ ടി.വി), മികച്ച ജൈവവൈവിധ്യ മാധ്യമ പ്രവര്‍ത്തകന്‍- ഇ ഉണ്ണിക്കൃഷ്ണന്‍(കണ്ണൂര്‍), കോളജ് വിഭാഗം- ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജ്, പാലക്കാട് ). 50000 രൂപയും, ഫലകവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരങ്ങള്‍. ഹൈസ്‌കൂള്‍ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെ.എച്ച്.എം എച്ച്.എസ്.എസ് വാളക്കുളവും (മലപ്പുറം), വി.വി.എച്ച്.എസ്.എസ് താമരക്കുളവും(ആലപ്പുഴ) അവാര്‍ഡ് നേടി. 25000 രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."