HOME
DETAILS

മാര്‍ച്ച് 5 മുതല്‍ 24 വരെ കേരളത്തിനു പുറത്തു നിന്നെത്തിയവരുടെ നിരീക്ഷണം 28 ദിവസമാക്കി

  
backup
April 03 2020 | 02:04 AM

%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-5-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-24-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%95%e0%b5%87%e0%b4%b0
.
 
 
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാര്‍ച്ച് അഞ്ചു മുതല്‍ 24 വരെ വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നവര്‍ 28 ദിവസം നിര്‍ബന്ധമായി ഐസൊലേഷനില്‍ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, സ്ഥിരമായി മരുന്നു കഴിക്കുന്ന രോഗികള്‍ എന്നിവര്‍ ഇവരുമായി ശാരീരിക അകലം പാലിക്കണം. സംസ്ഥാനത്തു കൊവിഡ്- 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കുടുതല്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിക്കുന്നത്. 
സംസ്ഥാനത്തു രോഗം സ്ഥീരീകരിച്ചവരില്‍ 200 പേര്‍ വിദേശത്തു നിന്നെത്തിയ മലയാളികളാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേരൊഴികെ മറ്റുള്ളവരെല്ലാം കേരളത്തിനു പുറത്തു നിന്നെത്തിയവരാണ്. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്. 
കാസര്‍കോട്ട് രോഗം സ്ഥീരീകരിച്ചവരില്‍ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ബന്ധുക്കളുമുണ്ട്. അതുകൊണ്ട് അവരോട് നീരീക്ഷണത്തില്‍ പോകാനും അവരുമായി ബന്ധപ്പെട്ടവരോട് ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തിന്റെ പല ആവശ്യങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം എന്‍.സി.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാരെയും സന്നദ്ധസേനയില്‍ ഉള്‍പ്പെടുത്തും. ഇവരില്‍ അഞ്ചു വര്‍ഷമായി വിട്ടുനില്‍ക്കുന്നവരെയും ഉള്‍പ്പെടുത്തിയായിരിക്കും സന്നദ്ധസേന വിപുലീകരിക്കുക. 
ഇന്നലെ വരെ 2,31,000 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആവശ്യസേവനങ്ങള്‍ക്കെല്ലാം ഇവരെ പ്രയോജനപ്പെടുത്തും. ലോക്ക് ഡൗണ്‍ നീട്ടുമെന്നു പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. എന്നാല്‍ ഇതു ക്രമവല്‍കരിച്ച് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ക്രമേണ ഒഴിവാക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടാന്‍ വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. തിരുവനന്തപുരം പോത്തന്‍കോട്ട് കരുതല്‍ വേണം. ഒരു കുടുംബത്തെയും ഒറ്റപ്പെടുത്തരുത്. ദുരനുഭവം ഉണ്ടാകാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും ശ്രദ്ധിക്കണം. പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിയന്ത്രണം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. ആരും വൈറസിന് അതീതരല്ലെന്ന് ഓര്‍മിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
 157 കോടി രൂപയുടെ എസ്.ടി.ആര്‍.എഫ് ഫണ്ട് കേരളത്തിനു ലഭിക്കും
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി
ചരക്കുനീക്കം ശരാശരിയില്‍ താഴെയാണ്. മൊത്തം 1,261 ട്രക്കുകള്‍ എത്തി. ഫെബ്രുവരിയില്‍ 2,520
 തദ്ദേശ പദ്ധതിവിഹിതം ഒന്നാം ഗഡു 1,046 കോടി രൂപ അനുവദിച്ചു. ഇതില്‍ കൊറോണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാം
1,325 സാമൂഹ്യ അടുക്കള വഴി 2,63,423 പേര്‍ക്കു സൗജന്യ ഭക്ഷണം നല്‍കി
28,36,000 പേര്‍ ഇതുവരെ റേഷന്‍ വാങ്ങി. ഇന്നുമാത്രം 13,61,000
 വയനാട് ആദിവാസി മേഖലയില്‍ വ്യാജരേഖ ചമച്ചുള്ള റേഷന്‍ അട്ടിമറി ശ്രമം പരിശോധിക്കും
കൊവിഡ് ആശുപത്രി വിവരങ്ങള്‍ പരസ്യപ്പെടുത്തും. ലോഡ്ജുകള്‍ ഉള്‍പ്പെടെ ഒരു ലക്ഷം ബാത്ത്‌റൂം അറ്റാച്ച്ഡ് റൂമുകള്‍ ഒരുക്കും
പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരംം 1,663 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
പരിസരശുചീകരണം പാലിക്കണം. ഫ്രിഡ്ജിനകത്തുള്ള ട്രേയില്‍ തന്നെ കൊതുകു വളരുന്നെന്ന് ചിലര്‍ പറയുന്നു. വെളളക്കെട്ട് ശ്രദ്ധിക്കണം
 ഉറവിടമാലിന്യ സംസ്‌കരണം പ്രധാനം. റസിഡന്റ്‌സ് അസോസിയേഷനുകള്‍ മുന്‍കൈയെടുക്കണം. തദ്ദേശസ്വയംഭരണ സ്ഥാനപങ്ങള്‍ ഇടപെടണം
ക്ഷേമനിധിയില്‍ നിന്ന് നിര്‍മാണത്തൊഴിലാളികള്‍ക്ക് 1,000 രൂപ വീതം സഹായം
വീടുകള്‍ അണുവിമുക്തമാക്കാന്‍ ലോറിയില്‍ ലായനി തളിക്കുകയാണ്. അണുവിമുക്തമാണോ എന്ന് വ്യക്തമല്ല. ബാനര്‍, കൊടി പ്രചാരണ പരിപാടികള്‍ ഒഴിവാക്കണം
പ്രതിരോധപ്രവര്‍ത്തന രംഗത്തുള്ള വനിതാ ജീവനക്കാരെ എത്തിക്കുന്ന ബന്ധുക്കളെ പൊലിസ് തടയരുത്
 വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനു കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലിസിനു നിര്‍ദേശം നല്‍കി
 കാസര്‍കോട്ടെ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു ജാഗ്രത വേണം
45 ലക്ഷം കുട്ടികള്‍ വീട്ടില്‍. സമഗ്ര പോര്‍ട്ടലില്‍ പ്രത്യേക ഓണ്‍ലൈന്‍ പഠനസംവിധാനം പ്രയോജനപ്പെടുത്തണം
കാസര്‍കോട് മെഡിക്കല്‍ കോളജിന് ഐ.ഒ.സിയുടെ 65 ലക്ഷം സഹായം
 കര്‍ണാടക ചരക്കുനീക്ക പ്രശ്‌നത്തില്‍ ദേവഗൗഡ ഇടപെടും. പ്രധാനമന്ത്രിയോടു സംസാരിക്കും
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  5 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago