തങ്കി സെന്റ് മേരീസ് പള്ളിയില്‍ ദൃശ്യസംഗിത നടന പരിപാടി
തുറവൂര്‍: വിശുദ്ധവാര തീര്‍ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഏഴ് സ്റ്റേജുകളിലായി 120 ഓളം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിക്കുന്ന ദൃശ്യ സംഗിത നടന വിസ്മയത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചേതനയറ്റ യേശുവിന്റെ ശരീരം മാതാവിന്റെ മടിയില്‍ കിടക്കുമ്പോള്‍ അമ്മയുടെ മനസിലൂടെ ഓടിമറയുന്ന ഓര്‍മ്മകള്‍ കാഴ്ചയായും നൃത്തമായും സംഗീതമായും ആവിഷ്‌ക്കരിക്കപ്പെടുന്ന പരിപാടിയാണിത്. ഏപ്രില്‍ ഏഴിന് ആരംഭിച്ച് പതിനൊന്നിന് സമാപിക്കും. തങ്കി പള്ളിയിലെ സഹവികാരി ഫാ.ഷെയ്‌സ് പൊരുന്നക്കോട്ടാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഈ കലാരൂപം ശബ്ദ- പ്രകാശ മാധ്യമത്തിലൂടെയാണ് സന്ദേശം നല്‍കുന്നത്. ദേവാലയ മുറ്റത്ത് പണി പൂര്‍ത്തിയായ ഏഴ് സ്റ്റേജുകളിലെ കൊട്ടാര രംഗങ്ങളും ആസ്വാദകരെ പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടു പോകുന്നതാണ് ദൃശ്യ സംഗീത നടന പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."