കശുവണ്ടി ഫാക്ടറി പൊളിച്ച് വ്യാപാര സമുച്ചയം; സമഗ്രമായ അന്വേഷണം വേണമെന്ന്
കൊട്ടിയം: നൂറ്റാണ്ടുകള്‍ പഴക്കുള്ള കൊട്ടിയത്തെ മുസ്‌ലിയാര്‍ കശുവണ്ടി ഫാക്ടറി ഇടിച്ചു നിരത്തി വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള നീക്കത്തിനെ കുറിച്ച് വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന് ഐ.എന്‍.ടി.യു.സി മയ്യനാട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
നാണൂറിലേറെ കശുവണ്ടി ഫാക്ടറി തൊഴിലാളികളാണ് ഇവിടെ വഴിയാധാരമായത്. എല്ലാ തൊഴില്‍ നിയമങ്ങളും ലംഘിച്ച് ഫാക്ടറി കൈക്കലാക്കിയ സംഘത്തിന്റെ സാമ്പത്തിക ശ്രോതസിനെ കുറിച്ചും സമഗ്രമായ അന്വേഷണമാവശ്യമാണ്. കോടികളുടെ ഹവാല ഇടപാടുകളാണ് കശുവണ്ടി മേഖലയില്‍ നടക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കള്ളപ്പണമൊഴുക്കി കശുവണ്ടി രംഗത്ത് ഹവാല ഇടപാട് നടത്തുന്ന സംഘങ്ങള്‍ കോടികളാണ് തട്ടിയെടുക്കുന്നത്. വലിയ മാഫിയ സംഘങ്ങളായി ഇവര്‍ വളര്‍ന്നു.
കശുവണ്ടി മേഖല ഇത്തരക്കാര്‍ക്ക് വ്യാജപ്പണം തട്ടിയെടുക്കുന്നതിനുള്ള മേഖല മാത്രമായി. ആയിരക്കണക്കിന് കശുവണ്ടി തൊഴിലാളികള്‍ ജീവിത പ്രാരാബ്ദം കൊണ്ട് പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴാണ് അവരുടെ പ്രതീക്ഷകളെല്ലാം കെടുത്തി കശുവണ്ടി ഫാക്ടറികള്‍ കൈമാറ്റം ചെയ്യുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
സമ്മേളനം ഐ.എന്‍.ടി.യു.സി റീജിയനല്‍ പ്രസിഡന്റ് ഒ.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീര്‍ കൂട്ടുവിള അധ്യക്ഷനായി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി.വി ഷിബു, ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറികോതേത്ത് ഭാസുരന്‍, യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ആര്‍.എസ് അബിന്‍, ബി. ശങ്കരനാരായണപിള്ള, കൊട്ടിയം ഗോപന്‍, പി.എ ലത്തീഫ്, ലീന ലോറന്‍സ്, പ്രമോദ് തിലകന്‍, അജിത്ത്, റാഫേല്‍ കുര്യന്‍, വിപിന്‍ ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."