അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയില്ല
ഒറ്റപ്പാലം: ഡോക്ടര്‍മാരില്ലാത്തതിനാല്‍ അമ്പലപ്പാറ ആരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സ നിലച്ചിട്ട് നാലുമാസം. ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ സ്ഥലംമാറി പോയതോടെയാണ് കിടത്തി ചികിത്സ നിലച്ചത്.
അതേസമയം പകര്‍ച്ചപ്പനിയും മറ്റു രോഗങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കിടത്തി ചികിത്സ നിലച്ചത് രോഗികളെ ദുരിതത്തിലാക്കുകയാണ്.
ഏഴ് ഡോക്ടര്‍മാര്‍ വേണ്ട അമ്പലപ്പാറ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരാണ് നിലവിലുള്ളത്. എന്നാല്‍ ഇതില്‍ ഒരു ഡോക്ടര്‍ പ്രസവാവധിയിലും മറ്റ് ജീവനക്കാരില്‍ ഒരു സ്റ്റാഫ് നഴ്സ് സ്ഥലം മാറിപ്പോവുകയും ഒരു അറ്റന്‍ഡര്‍ സ്ഥാനക്കയറ്റം ലഭിച്ച് പോവുകയും ചെയ്തു. എന്നാല്‍ ഈ ഒഴിവുകള്‍ നികത്താന്‍ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ഇത് സാധാരണ ജനങ്ങളെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.
പ്രതിദിനം മുന്നോറോളം രോഗികളാണ് ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഇവിടെ 25 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."