HOME
DETAILS

അന്ധത ബാധിച്ച് സിഗ്നല്‍ ലൈറ്റുകള്‍

  
backup
July 03 2016 | 04:07 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a4-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d

 

 

 

കോഴിക്കോട്: മഴക്കാലത്ത് ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാനായി രൂപം നല്‍കിയ 'ഓപറേഷന്‍ റെയിന്‍ബോ' പദ്ധതി വേണ്ടത്ര ഫലപ്രദമാകുന്നില്ല. ജില്ലയിലെ പ്രധാന ജങ്ഷനുകളിലുള്‍പ്പെടെയുള്ള ട്രാഫിക് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാത്തതും കര്‍ശനമായ പരിശോധനകളുടെ അഭാവവുമാണ് പദ്ധതിക്ക് മങ്ങലേല്‍ക്കാന്‍ ഇടയാക്കുന്നത്. സിറ്റി ട്രാഫിക് ആസ്ഥാനത്തിന്റെ മൂക്കിന് കീഴിലുള്ള പ്രധാന ജങ്ഷനുകളിലെ സിഗ്നല്‍ ലൈറ്റുകള്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമായത് ഇതിനുദാഹരണമാണ്. കൂടാതെ മാവൂര്‍ റോഡ് ജങ്ഷന്‍, പുഷ്പ ജങ്ഷന്‍, സ്റ്റേഡിയം ജങ്ഷന്‍, സി.എച്ച് മേല്‍പ്പാലം, നടക്കാവ് പൊലിസ് സ്റ്റേഷന് മുന്‍വശം, കോരപ്പുഴ പാലം തുടങ്ങിയ സ്ഥലങ്ങളിലെ സിഗ്നല്‍ ലൈറ്റുകളും തകരാറിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതില്‍ കോരപ്പുഴ പാലത്തിനു സമീപത്തുള്ളത് സ്വകാര്യ വ്യക്തി സ്‌പോണ്‍സര്‍ ചെയ്തതാണ്. മാനാഞ്ചിറയ്ക്ക് സമീപം സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയത്തിനു മുന്നില്‍ റോഡ് മുറിച്ചു കടക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന സിഗ്നല്‍ ലൈറ്റ് വഴിമുട്ടിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനായി ബട്ടണമര്‍ത്തി മുകളിലേക്ക് നോക്കിയാലാണ് യാത്രക്കാര്‍ വിവരമറിയുക. ഏറെ തിരക്കേറിയ ഈ റോഡില്‍ ജീവന്‍ പണയം വച്ചാണ് ഇപ്പോള്‍ യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത്.
രാമനാട്ടുകര-വെങ്ങളം ദേശീയപാത ബൈപ്പാസില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ കാര്യമായ തകരാറുകളില്ലാതെ പ്രവര്‍ത്തിക്കുന്നത്. തകരാറിനെത്തുടര്‍ന്ന് മിക്ക ജങ്ഷനുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോള്‍ നാലും അഞ്ചും ട്രാഫിക് പൊലിസുകാര്‍ ജോലി ചെയ്താണ് പ്രശ്‌നം പരിഹരിക്കുന്നത്. അപകടം കുറയ്ക്കാന്‍ ഏറെ സഹായകമായ കൗണ്ട് ഡൗണ്‍ നമ്പര്‍ സംവിധാനമുള്ള സിഗ്നലുകളടക്കം ഇടക്കിടെ തകരാറിലാകുന്നത് പ്രശ്‌നത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെല്‍ട്രോണാണ് നഗരത്തിലെ ഇലക്ട്രോണിക് സിഗ്നല്‍ സംവിധാനം ഒരുക്കിയത്. ഗ്യാരണ്ടി കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാറില്ല. തകരാറ് പരിഹരിക്കണമെങ്കില്‍ ഇവര്‍ക്ക് പ്രത്യേകം പണം നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് വന്‍തുക തന്നെ ചെലവഴിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്താലേ ഇതു സാധ്യമാകൂയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ കൈവശമുള്ള ഫണ്ട് ചെലവഴിച്ച് സിഗ്നല്‍ സംവിധാനം നവീകരിക്കണമെന്ന് പൊലിസ് അധികൃതര്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യത്തിലും സംസ്ഥാന സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ജനുവരിയില്‍ ഇതുസംബന്ധിച്ച പൊലിസ് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
സിറ്റി ട്രാഫിക്കിന്റെ കീഴില്‍ നടപ്പിലാക്കുന്ന 'ഓപറേഷന്‍ റെയിന്‍ബോ' പദ്ധതി സംബന്ധിച്ച് ഉത്തരമേഖലാ എ.ഡി.ജി.പിയായിരുന്ന നിധിന്‍ അഗര്‍വാള്‍ നേരിട്ടാണ് പ്രഖ്യാപനം നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ സ്വകാര്യ ബസുകളിലെയും സ്‌കൂള്‍ ബസുകളിലെയും പോരായ്മകളും മറ്റും പരിശോധിച്ച് നടപടി സ്വീകരിക്കുകയെന്നതായിരുന്നു പദ്ധതിയുടെ പ്രവര്‍ത്തനം. എന്നാല്‍ ഇത് ഉദ്ദേശിച്ച വിധത്തില്‍ കാര്യക്ഷമമായില്ലെന്ന ആക്ഷേപം ശക്തമാണ്.
അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഫറോക്ക് ചെറുവണ്ണൂരില്‍ ഓട്ടോ മറിഞ്ഞ് സ്‌കൂളിലേക്ക് പുറപ്പെട്ട ബാലിക മരിച്ചിരുന്നു. മഴ കൂടിയതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുമെന്ന ആശങ്കയിലാണ് ജില്ലയിലെ യാത്രക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  3 days ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  3 days ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  3 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  3 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  3 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  3 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  3 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  3 days ago