ഒമാനില്‍ കോവിഡ് ബാധിതര്‍ 250 കടന്നു; 57 പേര്‍ രോഗമുക്തി നേടി
മസ്‌കറ്റ്: ഒമാനില്‍ പുതിയതായി 21 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രലയം അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 252 ആയി ഉയര്‍ന്നു. മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 169 കേസുകള്‍ ആണ് മസ്‌കറ്റില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 57 പേര്‍ രോഗമുക്തി നേടുകയും ഒരാള്‍ മരിക്കുകയും ചെയ്തു. 72 കാരനായ മസ്‌കറ്റിലെ മത്ര സ്വദേശിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
കോവിഡ് വ്യാപനം തടയുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി സഞ്ചാരനിയന്ത്രണം രാജ്യത്ത് നിലവില്‍ വന്നു. മത്ര വിലായത്ത് പൂര്‍ണ്ണമായും അടച്ചു. ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാനിയന്ത്രണം ബുധനാഴ്ച്ച മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ജോലിക്കായി പോകുന്നവര്‍ കമ്പനിയില്‍ നിന്നുള്ള കത്ത് കൈയില്‍ കരുതണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് വരെ 36 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സൗദി അറേബ്യയിലെ മരണങ്ങള്‍ 21 ആയി. യുഎഇ 8 ബഹ്‌റൈന്‍ 4 ഖത്തര്‍ 2, ഒമാന്‍ 1 എന്നിങ്ങനെയാണ് മരണ നിരക്ക്. മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കുവൈറ്റില്‍ നിന്ന് മാത്രമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം 4763 ആണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ സൗദിയില്‍ ആണ്, 1885 പേര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."