മെഡിക്കല്‍ കോളജിന്റെ മുഖഛായ രണ്ട് വര്‍ഷത്തിനകം മാറുമെന്ന് മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ മുഖഛായ രണ്ട് വര്‍ഷത്തിനകം മാറുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. അത്യാഹിത വിഭാഗത്തിലെ പുതിയ കമ്മ്യൂണിറ്റി ഫാര്‍മസി കൗണ്ടര്‍, പുതിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എം.ആര്‍ഐ., സി.ടി. സംവിധാനം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജിന്റെ സമ്പൂര്‍ണ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആശുപത്രിയിലും അക്കാഡമിക് രംഗത്തും ഗവേഷണ മേഖലയിലും നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ മുന്നോടിയായി മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനങ്ങള്‍ കൊണ്ടു വന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒ.പി.യില്‍ ക്യൂ അവസാനിപ്പിക്കുന്നതിനായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ആശുപത്രിയില്‍ പുതുതായാരംഭിച്ച പ്രത്യേക സംവിധാനങ്ങള്‍ രോഗികള്‍ക്ക് വളരെയധികം ആശ്വാസകരമാകും. അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഫാര്‍മസി കൗണ്ടറും അള്‍ട്രാ സൗണ്ട് സ്‌കാനിംഗും രോഗികള്‍ക്ക് വളരെയേറെ ഉപകാര പ്രദമാണ്.
എസ്.ബി.ടി.യുടെ ധനസഹായത്തോടെ സ്ഥാപിച്ച അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് എടുക്കുന്നത് തികച്ചും സൗജന്യമാണ്. സി.ടി., എം.ആര്‍.ഐ. സ്‌കാനിംഗ് എന്നിവയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കിയതും സ്വാഗതാര്‍ഹമായ കാര്യമാണ്. ആശുപത്രിയില്‍ നേരത്തെ നടപ്പിലാക്കിയ ലാബ് പരിശോധനാ ഫലങ്ങള്‍ രോഗികളുടെ അടുത്തെത്തിക്കുന്ന സമ്പ്രദായം ഫലപ്രദമായി നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഉദ്ഘാടന യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, റോഡിയോളജി വിഭാഗം മേധാവി ഡോ. റോയ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."