ബസുകള്‍ ഞായറാഴ്ച സര്‍വിസ് മുടക്കുന്നു; യാത്രക്കാര്‍ പെരുവഴിയില്‍
കാസര്‍കോട്: ബസുകള്‍ ഞായറാഴ്ച സര്‍വിസ് മുടക്കുന്നതു കാരണം യാത്രക്കാര്‍ പെരുവഴിയിലാകുന്നു. കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയപാതയില്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകളില്‍ പലതും ഞായര്‍ അവധിയിലാണ്. ഞായറാഴ്ച ദിവസങ്ങളില്‍ സ്വകാര്യ ബസുകളില്‍ പലതും കല്ല്യാണ ട്രിപ്പുകള്‍ ഓടുന്നതായും ആരോപണമുണ്ട്. എന്നാല്‍ അനധികൃത സര്‍വിസുകള്‍ നടത്തുന്ന ബസുകള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ഇന്നലെയും നൂറുകണക്കിനു യാത്രക്കാരാണ് ബസുകളുടെ അഭാവം കാരണം ദേശീയപാതയില്‍ പെരുവഴിയിലായത്. രണ്ടും മൂന്നും മണിക്കൂറുകളോളം പാതയോരത്ത് കാത്തുനിന്നതിനു ശേഷമാണ് പലര്‍ക്കും ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ സാധിച്ചത്.
അതിനിടെ ദേശീയ പാത വഴി കെ.എസ്.ആര്.ടി.സി ഓടിച്ചിരുന്ന ലോ ഫ്ളോര്‍ ബസുകളും ദേശീയപാത റൂട്ടില്‍ നിന്നും അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.
അഞ്ചു ബസുകള്‍ സര്‍വിസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടു ബസുകളാണ് സര്‍വിസ് നടത്തുന്നത്. മൂന്നു ബസുകളില്‍ രണ്ടെണ്ണം ചന്ദ്രഗിരി റൂട്ടിലേക്കു മാറ്റിയാണ് ഡിപ്പോ അധികൃതര്‍ ദേശീയപാത റൂട്ടിലെ യാത്രക്കാരെ കുരുക്കിലാക്കിയത്. മറ്റൊരെണ്ണം തകരാര്‍ പരിഹരിക്കാന്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയതായി പറയുന്നു. യഥേഷ്ടം ബസുകള്‍ ഓടുന്ന ചന്ദ്രഗിരി റൂട്ടിനെക്കാള്‍ കൂടുതല്‍ കലക്ഷന്‍ ദേശീയപാതാ റൂട്ടില്‍ ഉണ്ടായിട്ടും യാതൊരു കാരണവുമില്ലാതെയാണ് ലോ ഫ്ളോര്‍ ബസുകള്‍ ചന്ദ്രഗിരി റൂട്ടില്‍ ഓടിക്കുന്നതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."