HOME
DETAILS
MAL
കൊവിഡ്- 19: കുവൈത്തില്‍ ഇന്ന് സ്ഥിരീകരിച്ച 75 ല്‍ 42 പേരും ഇന്ത്യക്കാര്‍
backup
April 03 2020 | 15:04 PM
കുവൈത്ത് സിറ്റി: പുതുതായി 75 പേര്‍ക്കു കൂടി കുവൈത്തില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 42 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇതോടെ കുവൈത്തില്‍ വൈറസ് ബാധിതരുടെ ആകെ എണ്ണം 417 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
24 മണിക്കൂറിനുള്ളില്‍ 75 പുതിയ കൊറോണ വൈറസ് കേസ് ഇതാദ്യമായാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ രോഗബാധിതരില്‍ 26 ഇന്ത്യക്കാര്‍ നേരത്തെ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.
അഞ്ച് കുവൈത്തികള്‍ ബ്രിട്ടനില്‍നിന്നും ഒരു കുവൈത്തി ഇറാനില്‍നിന്നും വന്നതാണ്. സ്വന്തം നാട്ടില്‍നിന്നു വന്ന ഇറാഖ് പൗരനും കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് കുവൈത്തികള്‍ ബ്രിട്ടനില്‍നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്ത്തിയവരുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."