ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി മാര്‍ഇവാനിയോസ്
തിരുവനന്തപുരം: അഞ്ചുനാള്‍ നീണ്ടുനിന്ന കലാപോരാട്ടങ്ങള്‍ക്കൊടുവില്‍ കേരളാസര്‍വകലാശാല കലോത്സവത്തിന് കൊടിയിറങ്ങി. നാലാഞ്ചിറ മാര്‍ഇവാനിയോസ് കോളജ് ഇത്തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങ് രണ്ടാംസ്ഥാനവും, കാര്യവട്ടം ക്യാമ്പസ് മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജിനാണ് നാലാം സ്ഥാനം.
കാര്യവട്ടം ക്യാമ്പസിലെ അപര്‍ണ എസ്. നില്‍ കലാതിലകവും, മാര്‍ ബസേലിയോസിലെ കെ.എസ് അര്‍ജുന്‍ കലാപ്രതിഭയുമായി. അപര്‍ണ രണ്ടാമതും അര്‍ജുന്‍ മൂന്നാം തവണയുമാണ് കലോല്‍സവത്തില്‍ താരങ്ങളാകുന്നത്.
ഒപ്പം മത്സരിച്ച 250ല്‍ അധികം കലാലയങ്ങളെ ബഹുദൂരം പിന്നിലാക്കി 189 പോയിന്റുമായാണ് മാര്‍ ഇവാനിയോസ് കലാകിരീടത്തില്‍ മുത്തമിട്ടത്.
രണ്ടാമതെത്തിയ മാര്‍ ബസേലിയോസിന് 92 പോയിന്റുകളാണ്. മൂന്നാം സ്ഥാനക്കാരായ കാര്യവട്ടം 77 ഉം നാലാമതെത്തിയ സ്വാതി തിരുനാള്‍ സംഗീത കോളജ് 75 പോയിന്റുകളും നേടി.
സമാപന സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കലക്ക് സമൂഹ നന്മയുടെ രാഷ്ട്രീയമാണ് വേണ്ടെതെന്ന് മന്ത്രി പറഞ്ഞു.
കലാലയങ്ങളില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ കലാപ്രവര്‍ത്തനത്തിന് തിരശ്ശീല വീഴരുതെന്നും കലാകാരന്‍മാര്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സിനിമാ താരങ്ങളായ വിനായകന്‍, അലന്‍സിയര്‍, അങ്കമാലി ഡയറീസ് ഫെയിം ശരത് എന്നവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ എസ് അഷിത അധ്യക്ഷയായി. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു, സിന്‍ഡിക്കേറ്റ് അംഗം എ.എ റഹിം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."