ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഒരുക്കും: മന്ത്രി ശൈലജ
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ സമഗ്രവികസനത്തിനായി ആസൂത്രണം ചെയ്ത 76 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള ആദ്യ കെട്ടിടമാണ് ഇതിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്. രണ്ടുമാസത്തിനകം അത്യാധുനിക കാത്ത്‌ലാബ് പ്രവര്‍ത്തനക്ഷമമാവും. ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഉള്‍പ്പെടെയുള്ള മികച്ച സംവിധാനങ്ങള്‍ ഒരുക്കുമെന്നും വൈകാതെ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്ത ബ്ലോക്ക് അടുത്തദിവസം തന്നെ പ്രവര്‍ത്തിച്ചുതുടങ്ങും. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം ഒ.പികള്‍, അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികില്‍സാ യൂനിറ്റ്, കുടുംബാസൂത്രണ ചികില്‍സാ യൂനിറ്റ്, മാമോഗ്രാം ഉള്‍പ്പെടെ കാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനുള്ള യൂനിറ്റ് എന്നിവ പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ പ്രസവാനന്തര ശുശ്രൂഷകള്‍ക്കായി 50 കിടക്കകളുണ്ടാവും. രണ്ടാം നിലയില്‍ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളി അധ്യക്ഷനായി. മേയര്‍ ഇ.പി ലത, കെ.പി ജയപാലന്‍, വി.കെ സുരേഷ് ബാബു, അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, തോമസ് വര്‍ഗീസ്, പി. ജാനകി, ടി.ആര്‍ സുശീല, ഷീബ അക്തര്‍, ഡോ. എം.കെ ഷാജ്, ഡോ. വി.കെ രാജീവന്‍, ഡോ. വി.പി രാജേഷ്, വി. ചന്ദ്രന്‍, ഡോ. മനോജ്, കെ.വി ഗോവിന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."