'വിശുദ്ധ ഹറമും പരിസരവും സുഗന്ധ പൂരിതം'; പദ്ധതി ഉദ്ഘാടനം ചെയ്തു
റിയാദ്: പവിത്രമായ ഹറമും പരിസരവും കൂടുതല്‍ സുഗന്ധ പൂര്‍ത്തിമാക്കുകയെന്ന ലക്ഷ്യവുമായി പുതിയ പദ്ധതിക്ക് ഹറം കാര്യാലയം തുടക്കം കുറിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറം മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ മുഴുസമയ സുഗന്ധം അടിച്ചു വീശുന്ന രീതിയില്‍ കൂടുതല്‍ സുഗന്ധമായമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് അധികൃതര്‍ തുടക്കമിട്ടത്.
ഹറം സുഗന്ധ പൂരിതം പദ്ധതിക്ക് ഇരു ഹറം കാര്യാലയ മേധാവിയും മക്ക ഹറമിലെ പ്രധാന ഇമാമുമായ ശൈഖ് ഡോ: അബ്ദുറഹ്മാന്‍ അല്‍ സുദൈസ് തുടക്കം കുറിച്ചു,
ഹജറുല്‍ അസ്‌വദിനു സുഗന്ധം പൂശിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഹറമിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതി ആരംഭിച്ചത്. റമദാനിലടക്കം ഹറമിന്റെ തിരക്കേറുന്ന വിവിധ ഭാഗങ്ങളില്‍ ഇതിനായി പ്രത്യേകം ആളുകളെ നിയമിച്ചിട്ടുണ്ട്.
ഒരു മാസത്തേക്ക് മാത്രമായി അറുപതു കിലോ മുന്തിയ ഇനം ബുഖൂറും അറുപതോളം ഉപകരണങ്ങളും സജ്ജമാക്കിക്കഴിഞ്ഞു. ഹജറുല്‍ അസ്‌വദ്, മുല്‍തസം എന്നിവിടങ്ങളില്‍ ദിവസവും അഞ്ചു തവണയും പുരട്ടാനാവാസാധ്യമായ ഏറ്റവും മുന്തിയ ഊദ് ഓയിലും സജ്ജീകരിച്ചിട്ടുണ്ട്.
ഇരു ഹറമുകളിലും സുഗന്ധം പൂശുന്നതിനും പുകക്കുന്നതിനും പ്രത്യേക യൂനിറ്റു തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് . ഇ വര്‍ഷത്തെ റമദാനില്‍ ലോക മുസ്ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ ഭവനവും മസ്ജിദുല്‍ ഹറമും സുഗന്ധം പൂശുന്നതിനും കര്‍പ്പൂരം പുകപ്പിക്കുന്നതിനും ഇരു ഹറം കാര്യാലയം മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നുവെന്നു ഇതിനു മേല്‍നോട്ടം വഹിക്കുന്ന മുഹമ്മദ് ബിന്‍ അഖാല്‍ അല്‍ നദ്‌വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."